കൊറോണയുണ്ടത്രേ... കൊറോണ, യിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവ രൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൽ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കാട്ടാൻ മുൻ പന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിന്നായ്
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ
കേറി വരാതെ തടഞ്ഞീടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണാ,നീയിത്രയും ഭീ കരനോ?
ആണവ ആയുധക്കോപ്പുകൾ പോലും നിൻ
ആനന്ദനൃത്തത്തിൽ കളിപ്പാവയോ?