അമ്മയെന്ന അനുഗ്രഹം

         മനോഹരമായ ആ ദിനം ശാന്തമായ ഒരു കുടുംബം എന്നാൽ പുറത്ത് നിന്ന് നോക്കുമ്പോൾ കാണുന്ന ആ ശാന്തത കൂടുതൽ ആഴത്തിൽ നോക്കിയാൽ നമുക്ക് കാണുവാൻ സാധിക്കില്ല.
         വൃദ്ധയായ ഒരു സ്ത്രീ വഴിയരികിലൂടെ നടക്കൂകയായിരുന്നു. തികച്ചും അവർ ഒറ്റപ്പെട്ടിരുന്നു. അവരുടെ മനസ്സിലെ സങ്കടം അവരുടെ മുഖത്ത് തെളിഞ്ഞു കാണുവാൻ സാധിച്ചിരുന്നു. എത്രയോ സമ്പന്നയായി ജീവിക്കേണ്ട ഒരു സ്ത്രീയായിരുന്നു അവർ. എന്നാൽ ഇന്നത്തെ അവസ്ഥ ദയനീയമാണ്.  സ്വന്തമെന്ന് അവകാശപ്പെടാൻ അവർക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൂന്നു മക്കളുടെ അമ്മയായിരുന്നു അവർ. നല്ല പ്രായത്തിൽ അവർ വളരെ സന്തോഷതിയായിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം അവർ ഒരു നല്ല അമ്മയായും ഭാര്യയായും ജീവിച്ചു. മക്കളോടും ഭർത്താവിനോടുമുള്ള ഉത്തരവാദിത്വങ്ങൾ അവർ വളരെ നന്നായി നിറവേറ്റി വന്നു. അങ്ങനെ സന്തോഷകരമായി ജീവിച്ചുവന്നിരുന്ന കുടുംബത്തിൽ പെട്ടന്നായിരുന്നു ഒരു ദുഃഖം വന്നുചേർന്നത്. ചിലപ്പോൾ പ്രകൃതി പോലും ആ കുടുംബത്തെ കണ്ണുവച്ചിട്ടുണ്ടാകണം. പെട്ടന്നുണ്ടായ ഒരു കാറ്റിൽ വീടിനു പുറകിലുള്ള മരം അതിനുമുകളിലേക്ക് വീണു. അമ്മയും മക്കളും രക്ഷപ്പെട്ടുവെങ്കിലും അച്ഛൻ മരിച്ചു. ആ അമ്മ അവളുടെ മക്കളെ വളരെ അധികം അദ്ധ്യആനിച്ച് കഷ്ടപ്പെട്ട് ഒരു കൂറവും കൂടാതെ വളർത്തി. അവർ വലുതായി പഠിച്ച് മിടുക്കരായി. കല്ല്യാണം കഴിഞ്ഞു. അവർ അവരുടേതായ ജീവിതത്തിൽ ശ്രദ്ധിച്ചു തുടങ്ങി. അമ്മയുടെ കാര്യങ്ങൾ നോക്കുവാനോ അമ്മയെ മനസ്സിലാക്കകയോ ചെയ്തില്ല. മക്കൾ വലിയ വീടുകൾ പണിതു വലിയ സമ്പന്നരായി. ആ തിരക്കുകൾക്കിടയിൽ അവർ അമ്മയെ പൂർണ്ണമായും മറന്നു. മരുമക്കളും അമ്മയെ സ്വീകരിക്കുവാനോ മനസ്സിലാക്കുവാനോ തയ്യാരായില്ല. അവർക്കും അമ്മ ഒരു ഭാരമായി. അങ്ങനെ അമ്മയെ അവർ അനുജന്റെ വീട്ടിൽ നിർത്തുവാൻ തീരുമാനിച്ചു. അതുകേട്ട അനിയന്റെ മറുപടി ഇങ്ങനെയായിരുന്നു. 
         “എന്റെ വീട്ടിൽ മാത്രമായിട്ട് നിർത്തുന്നതെങ്ങനെ... നിങ്ങൾക്കും അമ്മയുടെ മേൽ പൂർണ്ണ ഉത്തരവാദിത്വമുണ്ട്. ”
         ഇതുകേട്ട  അമ്മയുടെ ഹൃദയം കരയുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ ഏറ്റവും സ്നേഹിച്ചിരുന്ന തന്റെ ഇളയ മകൻ തന്നെ, തന്നെ തള്ളിപ്പറയുന്നു. എന്തുകൊണ്ടോ അതവരെ വളരെ അധികം വേദനിപ്പിച്ചു. എന്നും ഒരുമിച്ചുണ്ടാകണം എന്ന് ആഗ്രഹിച്ച തന്റെ മക്കൾ തല്ലിപ്പിരിഞ്ഞു അതും തന്റെ കാര്യത്തിൽ തന്നെ. അങ്ങനെ അമ്മയെ അവർക്കിടയിലിട്ട് തട്ടിക്കളിക്കുവാൻ തുടങ്ങി. മനംനൊന്തുകൊണ്ട് ആ അമ്മ തന്റെ മക്കളുടെ വീട്ടിൽ‍ മാറി മാറി താമസിച്ചു. അങ്ങനെ ഒരിക്കലാണ് തന്റെ മൂത്തമകന്റെ ഭാര്യ അവനോട് അമ്മയെ വൃദ്ധസദനത്തിൽ ആകുവാൻ പറയുന്നത് അമ്മ കേട്ടത്. അതോടെ അമ്മ ആർക്കും ഭാരമാകാതെ ആ വീട് വിടാൻ തീരുമാനിച്ചു. പിന്നീട് അവർ മറ്റൊരിടത്തേക്കും പോകാതെ ആർക്കും ഭാരമാക്കാതെ ഒറ്റയ്ക്ക് ജീവിക്കുവാൻ തീരുമാനിച്ചു. ഇപ്പോൾ അവർ ഒറ്റയ്ക്കാണ്....തികച്ചും ഒറ്റയിക്ക്.....

അവഗണിക്കപ്പെടുന്ന വാർദ്ധ്യകത്തിന്റെ ക്രൂരമായ മുഖമാണ് അവരുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നത്.



കാന്താരി മുഴകും കഞ്ഞിയും

         കോട്ടയം ജില്ലയിലെ ഒരു ഗ്രാമം അവിടെ ഒരു ചെറിയവീട്. സ്നേഹവും, സ്വപ്നങ്ങളും, പ്രതീക്ഷയും നിറഞ്ഞു നില്ക്കുന്ന ഒരു വീട്. മനു എന്ന എട്ട് വയസ്സുക്കാരൻ. അമ്മയുടെ പേര് ഉഷ മനോജ്. രണ്ടുപേക്കും പ്രിയപ്പെട്ടതായ അച്ഛൻ മനോജ്.
         ശാന്തമായി വെള്ളാരം കല്ലുകളിലൂടെ തട്ടി തെറിച്ചു പോകുന്ന അരുവി. തലയുയർത്തി പിടിച്ച് കാറ്റത്ത് നൃത്തം ചെയ്യുന്ന മരങ്ങൾ. മഞ്ചാടിക്കുരു പോലെ തുള്ളിനടക്കുന്ന കുട്ടികൾ. മനോഹരമായ ആ പ്രകൃതിക്ക് പെട്ടെന്ന് കരയേണ്ടി വന്നു. തോരാത്ത കണ്ണീരുമായി നില്ക്കുകയാണ് പ്രകൃതി. പെട്ടന്നാണ് ആ വാർത്ത അവർ അറിഞ്ഞത്. ചേച്ചി..മനോജ് വരുന്ന വഴിക്ക്..... അപ്പോൾ തന്നെ അവൾക്ക് കാര്യം മനസ്സിലായി മനോജ് വണ്ടി ഇടിച്ച് മരിച്ചു. നിറകണ്ണുകളോടെ തൻെറ മകനെ നോക്കി നിശബ്ദയായി ഉഷ നിന്നു. മനുവിനെ ഓർത്ത് ആ അമ്മ വിങ്ങിപൊട്ടി. തൻെറ മകനെ തീറ്റിപോറ്റി നല്ല വിദ്യാഭ്യാസം നൽകി വലിയ ആളാക്കണം അതിന് തനിക്ക് അത്ര വിദ്യാഭ്യാസം ഒന്നും ഇല്ല. എന്നാലും ആ അമ്മ മനസ്സിൽ തൻെറ തീരുമാനം ഉറപ്പിച്ചു. അങ്ങനെ ആഴ്ചകൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും കാലം അങ്ങനെ കടന്നു പോയി. 
     ഉഷ ഒരു വീട്ടിൽ വീട്ടുജോലിക്ക് പോവുന്നു. മകൻ തന്റെ പഠിത്തത്തിൽ മുഴുകി ജീവിക്കുന്നു. ഉഷയുടെ മുതലാളി പണം ഒന്നും നൽകാത്ത ഒരു പിശുക്കനാണ്. അന്ന് വീട്ടില് കറിവയ്ക്കാൻ ഒന്നും തന്നെ ഇല്ലായിരുന്നു. മകൻ വരുമ്പോൾ എന്തെങ്കിലും നൽകണം. തന്റെ മുറ്റത്ത് അതാ മാവിന്റെ അടുത്ത് ചേർന്ന് നിൽക്കുകയാണ് പഴുത്തു മൂത്തു നിൽക്കുന്ന കാന്താരി. ഉടൻ തന്നെ അത് പറിച്ച്, ഇടിച്ച് ഒരു പാത്രത്തി വച്ചു. കഞ്ഞി ചൂടാക്കി തന്റെ മകൻ നേരെ നീട്ടി. ഇന്ന് ഒന്നും ഇല്ലേ മനു അമ്മയോട് ചോദിച്ചു. മോനെ ഇന്ന് ഒന്നും കൂലിയായി കിട്ടിയില്ല അതാ. അവൻ ദേഷ്യത്തോടെ ആ കഞ്ഞികോരി കുടിച്ചു. പെട്ടെന്ന് എഴുന്നേറ്റ് പോവുകയും ചെയ്തു എന്നാൽ അമ്മേ അമ്മ കഴിച്ചോ എന്ന് ഒന്ന് ചോദിക്കുക പോലും ചെയ്തില്ല. 
       പെട്ടെന്ന് അവന് ഒരു കത്തുവന്നു നിങ്ങൾ സെലക്ക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു അവൻ സന്തോഷം കാരണം തുള്ളിചാടി. ഡെൽഹിയിൽ ഉന്നതമായ ഒരു ഹോസ്പിറ്റലിൽ മനുവിന് ഡോക്ട്ടറായ് അവസരം കിട്ടിയിരിക്കുന്നു. അങ്ങനെ അമ്മയെ അവൻ ഉപേക്ഷിച്ച് ഡെൽഹിയിലേക്ക് പോവുന്നു. അവിടെ വച്ച് ഒരു പെണ്ണിനെ കണ്ടുമുട്ടുകയും കല്ല്യാണം കഴിക്കുകയും ചെയ്തു. തന്റെ അമ്മ മാസം തോറും കത്തുകൾ അയച്ചിരുന്നു എന്നാൽ അത് അവൻ അവഗണിക്കുകയാണ് ചെയ്തത്. ഒരു ദിവസം നാട്ടിലേക്ക് പോകുവാൻ അവൻ തീരുമാനിക്കുന്നു.
        മെലിഞ്ഞ്, മങ്ങിയ സാരിയുമുടുത്ത് മുറ്റത്ത് ഇരിക്കുകയായിരുന്നു അമ്മ. അത് കണ്ട് മനുവിന്റെ ഭാര്യചോദിക്കുന്നു ഇത്രക്ക് കൺട്രീപീപ്പിൾ ആണോ നിങ്ങൾ. മനു ഒന്നും മിണ്ടിയില്ല. അമ്മ വാത്സല്യപൂർവ്വം അവനെ കെട്ടിപിടിച്ചു അവൻ പെട്ടെന്ന് തന്നെ അമ്മയെമാറ്റി  എന്താ അമ്മെ ഇങ്ങനെ ശ്ശെ ഒരു വൃത്തിയും മെനയുമില്ലാതെ എന്റെ ദേഹത്ത് എന്തിന പിടിചത് മനുവിന്റെ വാക്കുകൾ അമ്മയുടെ ഹൃദയങ്ങളുടെ ഭിത്തിയിൽ തട്ടി ആ ഹൃദയം തകർന്നു പോവുന്നു കണ്ണുകളിൽ പവിഴ മണിയെന്നപോലെ കണ്ണുനീർ നിറഞ്ഞിരുന്നു . അവർ ശിൽപ്പം പോലെ അവിടെ നിന്നു. മനു ഇന്നുത്തന്നെ ആ പേട്ട തള്ളയെ കൊണ്ടുപോയി കളഞ്ഞോണം ഒപ്പും ഇടീക്കാൻ മറക്കണ്ട. 
    മനുവന്നത് തന്റെ അമ്മയെകാണാൻ അല്ല, അവരുടെ വീടും സ്ഥലവും വിൽക്കാനാണ് അതിന് അമ്മയുടെ ഒപ്പുവേണം. മനു അമ്മയുടെ അടുത്തുചെന്ന് കാര്യങ്ങൾ പറഞ്ഞു ഒരു അമ്മയെന്ന നിലയിൽ തനിക്കുള്ളതെല്ലാം തന്റെ മകനുള്ളതല്ലെ എന്ന് പറഞ്ഞ് ഒപ്പ് ഇട്ടുകൊടുത്തു. അമ്മേ നമ്മുക്ക് ഇന്ന് ഒരു സ്ഥലം വരെ പോകാനുണ്ട് വേകം തുണിയെല്ലാം എടുത്തോ. അമ്മയ്ക്ക് ഒന്നു മനസ്സിലായില്ല. എവിടെകെന്നും ചോദിച്ചില്ല. അവർ കാറിൽക്കയറി യാത്ര തുടങ്ങി അടുത്തുള്ള ഒരു വൃദസദ്ധനത്തിൽ കൊണ്ട് ഇറക്കി എന്നിട്ട് പറഞ്ഞു അമ്മേ ഞങ്ങൾ ഇവിടെ ആവിശ്യത്തിന് പണം ഒക്കെ നല്കിയിട്ടുണ്ട് ഇനിത്തൊട്ട് അമ്മ ഇവിടെയാണ് താമസിക്കേണ്ടത്. അമ്മ നിറകണ്ണുകളോടെ മകനോട് പറഞ്ഞു മോനെ നിനക്ക് ഞാൻ കാന്താരിയും കഞ്ഞിയും  എടുത്ത് വച്ചിട്ടുണ്ടായിരുന്നു അത് ഒന്ന് എടുത്ത്  കുടിക്കണെ മകനെ നിനക്ക് വിഷക്കുന്നുണ്ടാവും. അവിടെ ഇങ്ങനെയുള്ള  ഒത്തിരിയേറെ അമ്മമർ ഉണ്ടായിരുന്നു. അപ്പോഴും ആ അമ്മ അവരോട്  പറഞ്ഞു. അവൻ കാന്താരിയും കഞ്ഞിയും കഴിച്ചു കാണുമോ എന്തോ അവന് വിഷക്കുന്നുണ്ടാവും...