എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ പ്രതികാരം


നമ്മുടെ കൈകൊണ്ട് ചെയ്തൊരു കാര്യങ്ങൾ
നമ്മുടെ നേരെയായ് വന്നീടുന്നു
കരയിലും കടലിലും വായുവിലും ഇന്ന്
കഠിനമാം ദുരിതങ്ങൾ വന്നിടുന്നു

ചെടികൾ നട്ടീടേണം പഴയവർ ചൊല്ലി
ചെടികൾ നശിപ്പിച്ചു കളഞ്ഞു പുതിയവർ
മഴയില്ല ജലമില്ല എന്നു പറയുമ്പോൾ
മരമില്ല മലയില്ല ഭൂമി പറയുന്നു

കുടിക്കാൻ ജലമില്ലാ ചെളി വെള്ളം കുടിക്കുമ്പോൾ
നദിയിലും പുഴയിലും വിഷങ്ങളൊഴുക്കുന്നു
മാലിന്യ ചാക്കുകൾ പ്ലാസ്റ്റിക് കവറുകൾ
പുഴകൾക്ക് ശാപമായ് മാറീടുന്നു.

കൊട്ടയും തുണി സഞ്ചി ബോറായി മാറുമ്പോൾ
കൊല്ലുന്നു ഭൂമിയെ പ്ലാസ്റ്റിക് സഞ്ചികൾ
രോഗങ്ങൾ ദുരന്തങ്ങൾ പ്രകൃതി ദുരന്തങ്ങൾ
നമ്മുടെ ചെയ്തി തൻ ഫലമാണതോർക്കണം

ദൈവം കനിവായി തന്നൊരു ഭൂമിയെ
നാനാ വിധമായ് നശിപ്പിച്ചിടും നേരം
ഒരുമിച്ചു നിൽക്കണം കൈ കോർത്തു നീങ്ങണം
നമ്മുടെ ഭൂമിയെ രക്ഷിക്കാൻ നാം

വീടും പരിസരം നമ്മുടെ ദേഹവും
ഒപ്പം നാം വൃത്തിയായ് സൂക്ഷിക്കേണം.

അമാന ഫാത്തിമ