ഗവ. വി എച്ച് എസ് എസ് വാകേരി/സ്കൂൾ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
(Gvhssvakery/library എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. ഹിന്ദി അധ്യാപകൻ സുനിൽമാഷാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗൺസിൽ നടത്തിവകരുന്ന വായനാമത്സരം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. വായനാക്ലബ്ബിന്റെ പ്രവർത്തനം സ്തൂത്യർഹമാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ5 വരെ തിങ്കൾ -സാഹിത്യവേദി, ചൊവ്വ- പ്രസംഗം, ബുധൻ- ചെസ്സ്, വ്യാഴം- സംവാദം, വെള്ളി- ജി.കെ, കറന്റ് അഫേർസ് എന്നിങ്ങനെ ടൈം ടേബിൾ പ്രകാരം പരിശീലനം നടത്തുന്നു

പ്രവർത്തനം

  • അംഗത്വകാർഡ്
  • ക്ലാസ് ലൈബ്രറി
  • വായനാമൂല
  • പുസ്തക പ്രദർശനം
  • വായനാദിനാചരണം
  • പുസ്തക ചർച്ച

വായന ക്ലബ്ബ് അംഗങ്ങൾ, അധ്യാപകർ, പുലരി വായനാശാലയുമായി സഹകരിച്ചുകൊണ്ട് പുസ്തക ചർച്ചകൾ നടത്തുന്നു . 28-6-15ന് വാർഡ് മെമ്പർ ശ്രീമതി. വത്സവിജയൻ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. പി.കെ ബാലകൃഷ്ണന്റെ 'നാരായണ ഗുരു' എന്ന പുസ്തകമാണ് ചർച്ചയ്ക്ക് തെരഞ്ഞെടുത്തത്. മൂടക്കൊല്ലി ശ്രീനാരായണ എയിഡഡ് എൽ.പി സ്കൂൾ അധ്യാപകൻ ശ്രീ.വി. ജി രാജൻ ചർച്ച നയിച്ചു. നാരായണ ഗുരുവിന്റെ കാലഘട്ടത്തിനു മുൻപ് നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അരക്ഷിതാവസ്ഥകൾ ചർച്ച ചെയ്തു. ഗുരുവിന്റെ വ്യക്തി ജീവിതവും സാമൂഹിക ജീവതവും പ്രവർത്തനങ്ങളും കൃത്യമായി വിലയിരുത്തപ്പെട്ട ചർച്ച വിദ്യാർ ഥികൾക്ക് അറിവിന്റെ പുതിയ ജാലകം തുറന്നു. ചടങ്ങിൽ പുലരി ലൈബ്രറി ഭാരവാഹികളായ ശ്രീ.ഇ.എസ്. ഷാജി, ശ്രീ.വർഗീസ് എന്നിവർ പങ്കെടുത്തു. 30-8-15ന് വിദ്യാർഥികളും അധ്യാ പകരും പുലരി ലൈബ്രറിയിൽ വെച്ച് കേശവ ദേവിന്റെ 'ഓടയിൽ നിന്ന്'എന്ന നോവൽ ചർച്ച നടത്തി. പുസ്തകാസ്വാദനത്തിൽ എടുത്തു പറയേണ്ട പുരോഗതിയുണ്ടായതായി SNALP സ്കൂൾ അധ്യാപകർ വിലയിരുത്തി വിദ്യാർഥികളുടെ വായന ആസ്വാദനത്തിലേക്കുയർത്താൻ പുസ്തക ചർച്ചയിലൂടെ സാധിക്കുന്നു. 3-11-15ന് ബഷീറിന്റ 'ജന്മദിനം' എന്ന കഥയാണ് ചർച്ച ചെയ്തത്.ബഷീറിന്റെ ആത്മകഥാപരമായ കഥയാണിതെന്നും ബഷീറിന്റെ രചനകളുടെ പ്രത്യേകതയായ അനുഭവവും ആത്മാശവും ഈ കഥയിലും കാണാമെന്നു വിലയിരുത്തി. വിശന്ന കാലത്തിന്റെ ഓർമ്മയാണ് ജന്മദിനം. പിറന്നാൾ ദിനത്തിലുണ്ടായ ഒരു അനുഭവ കഥ കൂടിയാണിത്. ലൈബ്രറികൗൺസിൽ നടത്തിവരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്.

പ്രവർത്തന രീതി

കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്. കുട്ടികൾക്ക് ഗ്രന്ഥാലയത്തിൽനിന്ന് നേരിട്ടാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകവിതരണത്തിന് ലൈബ്രേറിയനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയന്മാരുമുണ്ട്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിനും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനും ഇവരുടെ സേവനം ഓരോ ക്സാസ്സിലും ലഭ്യമാണ്. വായനാദിനാഘോഷം, മലയാളഭാഷാപക്ഷാഘോഷം, മാതൃഭാഷാദിനാഘോഷം തുടങ്ങിയവ ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.

ക്ലാസ്സ് ലൈബ്രറി

എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് തത്കാല അവലംബങ്ങൾക്കാവശ്യമായ പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ പ്രധാനമായും ഉള്ളത്. രണ്ട് ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ഓരോ ക്ലാസിലും ഇതിന്റെ ചുമതല. പത്രങ്ങളും ആനുകാലികങ്ങളും എല്ലാ ക്ലാസിലേക്കും ലഭ്യമാക്കുന്നുണ്ട്.

പുസ്തകസമാഹരണയജ്ഞം

വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് ആണ് പുസ്തകങ്ങളുടെ പ്രധാന സ്രോതസ്സ്. കുട്ടികളുടെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകം സംഭാവനചെയ്യുന്ന പദ്ധതിയും വളരെക്കാലമായി സ്കൂളിൽ നടപ്പുണ്ട്.