നെല്ലിമരം
വേനലിന്റെ താഢനത്തിൽ ജരാനര ബാധിച്ചിരിക്കുന്നു നെല്ലിമരത്തിന്.
വെള്ളമേഘക്കീറുകൾ അതിരിട്ട കിഴക്ക്കണ്ണും നട്ടിരിപ്പാണ് ശാഖകൾ;
ഉഷ്ണത്തിന്റെ എല്ലാ കയ്പുനീരും കുടിച്ച അവ
അസ്തമയത്തിന്റെ ശാന്തതയിൽ
പുലർകാല സൂര്യനെ കൈകൂപ്പി
ധ്യാനിക്കുന്ന സ്ഥൂല ഗാത്രനായ സന്ന്യാസിയെപ്പോലെ.....
തെല്ലകലെ
വേരുകളൊന്ന് പൊട്ടി മുളച്ചിരിക്കുന്നു!
വൈകാതെ,
വർഷത്തെ ഭുജിച്ച്
വസന്തത്തിൽ
തേൻ ചുരത്താമെന്ന
അസ്തമിക്കാത്ത സ്വപ്നങ്ങളുമായ്...........?
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കഥ
|