സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ കോവിഡ് നീ എന്റെ ഗുരുനാഥൻ

കോവിഡ് നീ എന്റെ ഗുരുനാഥൻ

കോവിഡ് നീ എന്റെ ഗുരുനാഥൻ
 മസാലയിൽ പൊതിഞ്ഞ അജീർണ്ണത്തിന്
 മുകളിൽ വിതറിയ വിശപ്പിന്റെ വറ്റ് നീ
തീർക്കാൻനെത്തിയ ഗുരുവോ?
 ആഢംബര പരിണയ കഥകൾക്കും ഒടുവിൽ
ലാളിത്യം വിളമ്പുന്ന ചേലൊത്ത വില്ലനായി പിറന്നുവോ?

ഘടികാര വേഗത്തിലോടുന്ന ലാഭക്കൊതികളെ
അപ്പാടെ വിഴുങ്ങിയ ആർത്തി പൂണ്ട അഗ്നിനാളം നീയേ!

ഞാൻ കെട്ടിയ ചങ്ങലയിൽ മെലിഞ്ഞ് ജീവൻ വെടിഞ്ഞ ഒരു നായയുടെ ആത്മാവിനു പകരം ചോദിക്കാൻ വന്ന ഉഗ്രരൂപിണി നീ

ഞാൻ അടച്ച കൂട്ടിലെ കുഞ്ഞു പക്ഷിയുടെ നോവിന്റെ കണ്ണീരുപ്പിനു വിലയിട്ടവൻ നീ

 ഹൃദയം മുറിച്ച് ഞാൻ പടിയടച്ച മുത്തശ്ശിയുടെ ഇരുൾ മിഴിയിൽ വെളിച്ചം നീ




അഭിജ. ട
5 C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത