സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രകൃതി-മനുഷ്യന്റെ ഏക ഭവനം

പ്രകൃതി-മനുഷ്യന്റെ ഏക ഭവനം

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. എന്നാൽ ഈ വികസനപ്രക്രിയ പ്രകൃതിയെ പലപ്പോഴും ദോഷകരമായി ബാധിക്കാറുണ്ട്. അതു കൊണ്ടു തന്നെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് ജലക്ഷാമം കാലാവസ്ഥാ മാറ്റങ്ങൾ തുടങ്ങിയ പ്രകൃതി പ്രശ്നങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. പ്രകൃതിയാണ് മനുഷ്യന്റെ ഏക ഭവനമെന്ന കാര്യം മറക്കരുത്. മനുഷാന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. വായു, ജലം, തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ പ്രകൃതിയാണ് നമുക്ക് നൽകുന്നത്. പ്രകൃതിയുടെ ശുദ്ധവായുവും ശുദ്ധജലവുമെല്ലാം അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും മനുഷ്യനുണ്ട്. എന്നാൽ ഈ കാലയളവിൽ അതിനെ ദുരുപയോഗിക്കുകയാണ് മനുഷ്യൻ ചെയ്യുന്നത്. പാടം നികത്തൽ, കുന്നുകൾ നികത്തി ഫാക്ടറികളും ഫ്ലാറ്റുകളും നിർമ്മിക്കുക തുടങ്ങിയവ അതിനു ദാഹരണങ്ങളാണ്. നഗരങ്ങളിൽ ജനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുകയാണ്. ജനങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ ആവശ്യങ്ങളും വർദ്ധിക്കുകയാണ് വാഹനങ്ങളുടെ വർദ്ധനവ് വായു മലിനീകരണത്തിന് കാരണമാകുന്നു. ഇക്കാലയളവിൽ ഡൽഹിയിൽ സംഭവിച്ച വായു മലിനീകരണം അതിനുദാഹരണമാണ്. പ്രകൃതി മലിനമായിക്കൊണ്ടിരിക്കുകയാണ് അതിനാൽ പല ആരോഗ്യ പ്രശ്നങ്ങളും മനുഷ്യൻ അഭിമുഖീകരിക്കേണ്ടതായി വരുന്നു. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം വർദ്ധിക്കുന്നത് പ്രകൃതിയെ വളരെ ദോഷകരമായി ബാധിച്ചു കൊണ്ടിരിക്കുന്നു. ചെലവ് കുറവായതിനാൽ എല്ലാവരും പ്ലാസ്റ്റിക്കുപയോഗിക്കുപയോഗിക്കുന്നു. പ്രകൃതി പ്രശ്നങ്ങൾ മാരകമായി ക്കൊണ്ടിരിക്കുന്നു. ദിനംപ്രതി അവ വർദ്ധിച്ചു വരുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ അതു കാരണം പടർന്നു പിടിക്കുന്നു. പ്രകൃതി അമ്മയാണെന്ന കാര്യം നാം മറക്കരുത്. ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കാനു നാം തയ്യാറാകണം. ഇവിടെ നാം വെറും സന്ദർശകർ മാത്രം. നല്ല നാളേക്കായി ഇന്നു പ്രവർത്തിക്കാം

ക്രിസ്മ മരിയ ജോസ്
7 ഇ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം