എ.യു.പി.എസ് തൂവൂർ തറക്കൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം എന്നത് മനുഷ്യർക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. ശുചിത്വം നമ്മൾ മനുഷ്യർക്കിടയിൽ ഇല്ലെങ്കിൽ അത് നമ്മുടെ സമൂഹത്തെ തന്നെ ബാധിക്കും. 'ഹൈജീൻ 'എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ശുചിത്വം നമ്മിലെത്തിയത്. ഹൈജീൻ എന്ന വാക്ക് പുരാണത്തിലെ ആരോഗ്യദേവതയായ "ഹൈജിയ "എന്ന വാക്കിൽ നിന്നാണ് ഉണ്ടായത്.
ശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി ഇവയെല്ലാം ഓരോ സന്ദർഭങ്ങളിലും തുല്യ അർത്ഥത്തിൽ വരുമ്പോഴാണ്. ശുചിത്വമുളള മനുഷ്യരിൽ വൈറസ് പോലുള്ള മാരകമായ അസുഖങ്ങളെയും ബാക്ടീരിയ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുമൊക്കെ നേരിട്ട് ആരോഗ്യത്തിനെ വീണ്ടെടുക്കാൻ സാധിക്കുന്നു. അതുകൊണ്ട്തന്നെ നമ്മൾ നമ്മളെ മാത്രമല്ല നമ്മുടെ വീടിനെയും പരിസരത്തെയും പിന്നെ നമ്മുടെ സമൂഹത്തെയും വൃത്തിയായി സംരക്ഷിക്കണം. വ്യക്തിശുചിത്വം, സാമൂഹ്യശുചിത്വം, രാഷ്ട്രീയശുചിത്വം ഇവയെല്ലാം ഇതിൽ പ്രാധാന്യമുള്ളവയാണ്. ഇതിൽ വ്യക്തിശുചിത്വത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇതിൽ പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധി പോലുള്ള രോഗങ്ങളെ തടയാൻ നമുക്ക് സാധിക്കും.


1)ഭക്ഷണത്തിനു മുൻപും പിൻപും കൈ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. കുറഞ്ഞത് 20 സെക്കന്റെങ്കിലും ഉരച്ചു കഴുകുന്നത് നല്ലതാണ്. ഇത് കൊണ്ടു ഉദ്ദേശിക്കുന്നത് എന്താണെന്നുവെച്ചാൽ corona, H.I.V, Herpis മുതലായവ പരത്തുന്ന വൈറസുകളെയും ചില ബാക്ടീരിയയേയുമൊക്കെ എളുപ്പത്തിൽ കഴുകികളയാം.
2)തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യുപേപ്പർ അല്ലെങ്കിൽ കർചീഫ് ഉപയോഗിച്ച് മുഖം മറയ്ക്കുക.
3)പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കാതിരിക്കുക.
4)സാമൂഹിക അകലം പാലിക്കുക, നഖം വെട്ടി വൃത്തിയാക്കി രോഗങ്ങളെ തടയുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, സൂര്യപ്രകാശത്തിൽ വസ്ത്രങ്ങളും കിടക്കകകളും ഉണക്കിയെടുത്തിട്ട് മാത്രം ഉപയോഗിക്കുക.
ഓരോ മനുഷ്യരും ഈ ശീലങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ആരോഗ്യമുളള സമൂഹത്തെയും ആരോഗ്യമുളള രാഷ്ട്രത്തെയും നമുക്ക് വാർത്തെടുക്കാം....

അൻജിമ ടി.പി
5E തറക്കൽ എ.യു.പി.എസ് തൂവൂർ,വണ്ടൂർ,മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം