ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇടക്ക് വച്ച് നിന്ന് പോയ ഐ. ടി. ക്ലബിന്റെ പ്രവർത്തനം ഈ വർഷം പുനരാരംഭിച്ചു. ഐ. ടി. ക്ലബിന്റെ ഭാരവാഹികളായി ജോയൽ അബ്രാഹാമിനെയും ശ്രിനാഥ് സി.ആർ. നെയും തെരഞ്ഞെടുത്തു.എല്ലാ വ്വാഴ്ചയും ബുധനാഴ്ചയും വൈകിട്ട് നാല് മണി മുതൽ അഞ്ച് മണി വരെയും,ഉച്ചക്കുള്ള ഇടവേളകളിലും ക്ലബിലെ വിദ്യാർദ്ധികൾ കമ്പ്യൂട്ടർ ലാബിൽ ത്ത് ചേരുകയും മലയാളം ടൈപ്പിങ്ങ് പരിശീലിക്കുകയും ചെയ്യുന്നു.സ്ക്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് ഐ. ടി. മേള നടത്തി. ഓരോ ഇനത്തിലും ധാരാളം വിദ്യാർദ്ധികള് ‍പങ്കെടുത്തു.അവരിൽ ന്നാം സ്ഥാനം നേടിയവരെ ഉപ ജില്ലാ മേളയില് പങ്കെടുപ്പിച്ചു. ഈ വർഷത്തെ ബത്തേരി ഉപജില്ലാ ഐ.ടി.മേളയിൽ 28 പോയന്റോടെ രണ്ടാം സ്ഥാനത്തിന് അർഹത നേടി.
ജോയൽ അബ്രാഹാം ഐ.ടി വിജ്ഞാന പരിശോധനയിൽ ന്നാം സ്ഥാനവും പ്രസന്റേഷനിൽ രണ്ടാം സ്ഥാനവും നേടി. അഭയ്രാജ്. കെ വെബ്പേജ് ഡിസൈനിങിലും, ആദര്ശ്‍രാജ് കെ ഡിജിറ്റൽ പെയ് ന്റിങിലും രണ്ടാം സ്ഥാനം നേടി. ജില്ലാ ഐ.ടി.മേളയിൽ അഭയ്രാജിന് മൂന്നാം സ്ഥാനം ലഭിച്ചു.