ആയുധങ്ങളായിതാ
മാസ്കും ഹാൻഡ് വാഷും
ഭയമല്ലിനി ജാഗ്രത .
കൊറോണയെന്ന വിപത്തിനെ
വിലങ്ങിട്ടു പൂട്ടിയാൽ.
എന്നുമെന്നും ഓർത്തിരിക്കും.
ഈ ധീരരാം നമ്മളെ
അലസമായ് പുറത്തിറങ്ങാതെ
ശുചിത്വമെങ്ങും പാലിക്കാം.
പ്രാർത്ഥിച്ചിടാം നമുക്കു
കരുതലായിരിക്കുന്നവർക്കായ്
വൃത്തിയാണേക മാർഗം
മുൻകരുതലെടുത്തിടാം
തുരത്തിടാം ആ രാക്ഷസമാരിയെ.