ഉണർന്നീടൂ ഉണർന്നീടൂ
പ്രകൃതിയെ ചുംബിക്കാം
വ്യായാമം ചെയ്തീടിൽ
രോഗങ്ങളൊക്കെയും
ഓടി ഒളിച്ചീടാം
നിന്നിൽ നിന്നെന്നെന്നും
കാണുന്നില്ലെ അതി
മനോഹരക്കാഴ്ചകൾ
പൂക്കളും കിളികളും പൂമ്പാറ്റകളും
എന്നു വേണ്ട എല്ലാ ജീവജാലങ്ങളും
പുഞ്ചിരിക്കും നിമിഷത്തെ ചുംബിക്കൂ
പ്രകൃതിയില്ലാതൊരു സന്തോഷമില്ല
പ്രകൃതിയില്ലാത്തൊരു ജീവിതമില്ല.
ഉണർന്നീടു ഹേ മനുഷ്യാ ഉണർന്നീടു