ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/ ഐ.ടി. ക്ലബ്
ഇടക്ക് വച്ച് നിന്ന് പോയ ഐ. ടി ക്ലബിന്റെ പ്രവർത്തനം ഈ വർഷം പുനരാരംഭിച്ചു. ഈ വർഷത്തെ ഐ.ടി ക്ലബിന്റെ ഭാരവാഹികളായി ജോയൽ അബ്രാഹാമിനെയും ശ്രിനാഥ് സി. ആർ. നെയും തെരഞ്ഞെടുത്തു.എല്ലാ ചൊവ്വാഴ്ചയും ബുധനാഴ്തയും വൈകിട്ട് നാലു മണി മുതൽ അഞ്ച് മണി വരെയും ഉച്ചക്കുള്ള ഇടവേളകളിലും ക്ലബിലെ അംഗങ്ങൾ കമ്പ്യൂട്ടർ മുറിയിൽ ഒത്തു കൂടുകയും മലയാളം ടൈപ്പിങ്ങ് പരിശീലിക്കുകയും ചെയ്യുന്നു. സ്ക്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ചു നടത്തിയ ഐ.ടി മേളയിൽ ധാരാളം വിദ്യാർദ്ധികൾ പങ്കെടുത്തു. വിജയികളായവരെ ബത്തേരി ഉപജില്ലാ മേളയിൽ പങ്കെടുപ്പിച്ചു ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രമേളയിൽ 28 പോയന്റോടെ ഈ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജോയൽ അബ്രാഹാമിന് ഐ.ടി. വിജ്ഞാനമത്സരത്തിൽ ഒന്നാം സ്ഥാനവും പ്രസന്റേഷനിൽ രണ്ടാം സ്ഥാനവും ലഭിച്ചു. കെ. ആദർരാജ്. ന് വെബ്പേജ് ഡിസൈനിങിലും കെ. അഭയ് രാജ് .ന് ഡിജിറ്റൽ പെയ് ന്റിങ്ങിലും രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ ശാസ്ത്രമേളയിൽ ജോയൽ അബ്രാഹാമിന് ഐ.ടി. വിജ്ഞാനമത്സരത്തിലും അഭയ് രാജിന് മൂന്നാം സ്ഥാനവും വഭിച്ചു.