ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്/അക്ഷരവൃക്ഷം/നന്മ
നന്മ
ഒരു ചെറിയ ഗ്രാമത്തിൽ പിറന്ന കുട്ടിയാണ് അപ്പു. അപ്പുവിന്റെ അച്ഛൻ പാവം ആയിരുന്നു. അച്ഛൻ ആ ചെറിയ ഗ്രാമത്തിലെ തെങ്ങ് കയറ്റക്കാരനായിരുന്നു. ഒരു ദിവസം അവന്റെ സ്കൂളിൽ വിനോദയാത്രയ്ക്ക് പോകാൻ താത്പര്യമുള്ളവർ പൈസ കൊണ്ടുവരണമെന്ന് ക്ലാസ്സ് ടീച്ചർ പറഞ്ഞു. പിറ്റേ ദിവസം എല്ലാവരും പൈസ കൊണ്ടു വന്നു. പക്ഷെ അപ്പു മാത്രം കൊണ്ടുവന്നില്ല. അപ്പോൾ ടീച്ചർ ചോദിച്ചു എന്താ അപ്പു നീ പൈസ കൊണ്ടു വരാതിരുന്നത് . അത് എന്റെ അച്ഛന്റെ കൈയ്യിൽ പൈസയില്ല അപ്പു പറഞ്ഞു. എന്നിട്ട് അവൻ സങ്കടത്തോടെ വീട്ടിലേക്ക് നടന്നു പോവുകയാണ് . കുറച്ചു കുട്ടികൾ അവനെ കളിയാക്കുന്നുമുണ്ട് . അവൻ തിരിച്ച് ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം അവൻ സ്കൂളിലെത്തിയപ്പോൾ ടീച്ചേമാരെല്ലാവരും ചേർന്ന് അവന് വിനോദയാത്രയ്ക്ക് പോകാനുള്ള പണം നൽകി. അങ്ങനെ അവർ സന്തോഷത്തോടെ യാത്ര പോയി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |