ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈജീൻ അഥവാ ശുചിത്വം

ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം

ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് 'അതിനാൽ ആരോഗ്യം', വ്യക്തി/വെടിപ്പ് ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. വ്യക്തി ശുചിത്വം / സാമൂഹിക ശുചിത്വം മുതൽ രാഷ്ട്രീയശുചിത്വം വരെ അതേ പോലെ തന്നെ പരിസരം, വൃത്തി, വെടിപ്പ് മാലിന്യ സംസ്ക്കരണം, കൊതുകുനിവാരണം ഇവയെല്ലം ബന്ധപ്പെടുത്തി സാനിട്ടേ ഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു. ഉദാ: സമ്പൂണ്ണ ശുചിത്വ പദ്ധതി വ്യക്തി ശുചിത്വം.

പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.ശക്തമായ ശുചിത്വ ശീലങ്ങൾ അനുവർത്തിക്കുകയെന്നതാണ് ഇന്നത്തെ നമ്മുടെ ആവശ്യം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആര്യേ ഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലീ രോഗങ്ങളെയും നല്ലൊരു ശതമാനം നമുക്ക് ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക പൊതു സ്ഥല സമ്പർക്കത്തിനു ശേഷവുഅല്ലാത്ത സമയത്തു ഇടക്കിടെ കൈകൾ സോപ്പ് ഉപയേ ഗി ച്ച ക ഴുകുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചോ മാസക്ക് ഉപയോഗിച്ചോ മുഖം മറച്ചു പിടിക്കുക നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുന്നത് രോഗാണുക്കളെ തടയും. വൃത്തിയുള്ള വസ്ത്രം ധരിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുക എന്നിവ പാലിച്ചാൽ നല്ല ശുചിത്വ ശീലത്തോടെയും ആരോഗ്യത്തോടെയും നമുക്ക് ജീവിക്കാൻ കഴിയും.

ശിവദത്തൻ
7 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം