ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/തോൽപ്പിക്കണം മഹാമാരിയെ
തോൽപ്പിക്കണം മഹാമാരിയെ പോരാടുവാൻ നേരമായിന്ന് കൂട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കി ദുരിതത്തിനലയടികളിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്ക് ഒഴിവാക്കാം ഹസ്തദാനം അല്പകാലം നാം അകലം പാലിച്ചാലും പരിഭവിക്കരുത് പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേൾക്കുക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെയാണ് ആരോഗ്യ രക്ഷക്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിച്ചിടാതെ ശുഭവാർത്ത കേൾക്കുവാൻ ഒരുമനസോടെ ശ്രമിക്കാം ശുചിത്വ ബോധത്തോടെ മുന്നേറാം ഭയക്കാതെ ഈ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്ക്
|