കൂട്ടരേ...കേട്ടില്ലേ .. നാട്ടിലെങ്ങും കൊറോണ.
ഓരോ വീടും ഓരോ നാടും
കൈലൊതുക്കി വരുന്നുണ്ടവൻ.
അവനെ ചെറുക്കാൻ,
അവനെ തുരത്താൻ,
മാർഗങ്ങൾ ഒത്തിരി ഉണ്ടല്ലോ!
നോക്കൂ കൂട്ടരേ,
ഒന്നൊന്നായി ചെയ്തീടാം.
കൈകൾ കഴുകുക നന്നായി
മാസ്കിനുള്ളിലൊളിപ്പിക്കാം
വായും മൂക്കും കരുതലോടെ
കൂട്ടു കൂടേണ്ട, കൂട്ടത്തിൽ പോകേണ്ട
വീട്ടിലിരിക്കാം ക്ഷമയോടെ..