ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/കരുതലാണ് കാര്യം
കരുതലാണ് കാര്യം
ഷാലുവും അനുവും ഉറ്റചങ്ങാതിമാരായിരുന്നു.കൊറോണവൈറസ് കാരണം അവർക്ക് ഒഴിവായതിനാൽ അവർ ഭയങ്കര കളിയായിരുന്നു.ആയിടക്കാണ് അനുവിന്റെ അച്ഛൻ വിദേശത്തുനിന്ന് വന്നത്."മോനെ,അനുവിന്റെ വീട്ടിൽ പോകരുത്.വിദേശത്തു നിന്ന് വന്നതാണ് അവന്റെ അച്ഛൻ.”ഷാലുവിന്റെ അമ്മ അവനോട് പറഞ്ഞു."അമ്മ എന്തിനാ പേടിക്കുന്നത്.കൊറോണയൊന്നുമുണ്ടാകില്ല.”അമ്മയുടെ വാക്കുകൾ ഗൗരവത്തിലെടുക്കാതെ അവൻ അനുവിന്റെ കൂടെ കളിക്കാൻ പോയി. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് അനുവിന്റെ അച്ഛന് കോവിഡാണെന്നറിഞ്ഞത്.അതോടെ അനുവിനെയും ഷാലുവിനെയും അവരുടെ കുടുംബത്തെയും നിരീക്ഷണത്തിലാക്കി.എല്ലാവരും ഒറ്റപ്പെട്ടു കഴിയേണ്ടി വന്നപ്പോഴാണ് ഷാലുവിന് കൊറോണ ഗൗരവമുള്ള രോഗമാണെന്ന് മനസ്സിലായത്.അമ്മ പറഞ്ഞതനുസരിച്ചിരുന്നെങ്കിൽ ഈ വിധി വരില്ലായിരുന്നു. അതുകൊണ്ട് പകർച്ച വ്യാധികൾ പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുക.
|