സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഇനി ശീലമാക്കണം ശുചിത്വം
ഇനി ശീലമാക്കണം ശുചിത്വം
ലോക്‌ഡോൺണിനു ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. പ്രധാനമായും വ്യക്തി ശുചിത്വം . അത് ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ. കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക. ഇടക്കിടെ മുഖത്തു സ്പർശിക്കാതിരിക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. പൊതു സ്ഥലതു തുപ്പുന്ന സ്വഭാവം ഒഴിവാക്കുക. പൊതു ശുചി മുറികൾ ഉപയോഗിക്കുന്നത് കുറക്കുക. അത്യാവശ്യങ്ങൾകല്ലാതെ പൊതു സ്ഥലതു പോകരുത്. വലിയ തിരക്കുള്ള ചടങ്ങ് ഒഴിവാക്കുക. കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ പരമാവധി കുറക്കുക തുടഗിയവയെല്ലാം നമ്മുടെ ശീലം മാക്കുക. പ്രായം ആയവരും പ്രീതിരോധശേഷി കുറവുള്ള ആളുകളും ആൾകൂട്ടത്തിൽ പൂർണമായും ഒഴിവാക്കണം. ബോധത്തോടെ കൃത്യമായ മുൻകരുതലെടുത്തു വേണം പുറത്ത് ഇറങ്ങി നടക്കാൻ. അകലം പാലിക്കൽ, കൈകഴുകൽ, സാനിറ്റിസിൻറെ ഉപയോഗം എന്നിവ ജീവിതശൈലി ആകണം. ഇവ ശീലമാക്കിയ രാജ്യങ്ങളിൽ കോറോണയുടെ വ്യാപനം കുറവാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ചെക്കോസ്ലോവാക്യ പോലുള്ള രാജ്യങ്ങൾ ഉദാഹരണം. ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രതമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നത് സുനിശ്ചിതമാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |