കോവിഡെന്ന മഹാമാരി
ലോകജനതയെ കൊന്നൊടുക്കി
ദുഃഖിതരായ ലോകരേ നാം
മറ്റൊന്നുകൂടി ചിന്തിയീ ദിനം
നന്മ തിന്മകൾ കണ്ടു നാം ഈ ലോകം
കുടുംബബന്ധങ്ങൾക്കുള്ള മഹത്വവുംവായു ശബ്ദ മലിനീകരണം കുറഞ്ഞിന്ന്
നമ്മുടെ പ്രകൃതിയും ശുദ്ധിയായി
ഫാസ്റ്റ്ഫുഡ് രീതികൾ ജീവിതശൈലികൾ
കാറ്റിൽ പറന്നുപോയ് വിശ്വാസ രീതികൾ
പള്ളികൾ ക്ഷേത്രങ്ങൾ ആചാരരീതികൾ
എല്ലാം എവിടെപ്പോയ് സോദരേ.....
ദൈവമാണിപ്പോൾ ആരോഗ്യരക്ഷകർ
പൂവിട്ട് വാഴ്ത്തുന്നു ഭരണത്തലവൻമാർ
നാടിന്റെ നന്മക്കായി മുഖം മൂടിയിട്ടു നാം
സൗന്ദര്യചിന്തകൾ കൈവെടിഞ്ഞു
കാത്തിരിക്കാം ഒരു നല്ല നാളേക്കായി
ശുചിയായിരിക്കാം സൂക്ഷിച്ചിരിക്കാം.....