ജെ വി ഇ എം സ്കൂൾ കൊഞ്ചിറവിള/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഈ ഭൂമിയിലുള്ള മനുഷ്യരാശികൾ എല്ലാപേരും പാലിക്കേണ്ടതും ചെയ്യേണ്ടതുമാണ് ശുചിത്വം. നമ്മൾക്കും അടുത്തുള്ളവർക്കും ചെയ്യേണ്ട ഒരു നന്മ ആണ് ശുചിത്വം. നമ്മുടെ ശരീരം എത്ര മാത്രം ശുചിത്വമായിട്ട് ശ്രദ്ധിക്കുന്നുവോ അത്രമാത്രം സമൂഹത്തിനു നന്മയാണ്. നമ്മുടെ ശുചിത്വം സമൂഹത്തിന്റെ ശുചിത്വമാണ്. രോഗാണുക്കളിൽ നിന്നും വലിയ മഹാമാരിയായ അസുഖത്തിൽ നിന്നും നമ്മെ കാത്തു രക്ഷിക്കുന്നത് ശുചിത്വമാണ്. ശുചിത്വമായിരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ: 1. ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ ആദ്യം രണ്ടു കൈകളും നന്നായി കഴുകുക. കാരണം നാം ഉറങ്ങുമ്പോൾ കൈകൾ എവിടെ സ്പർശിക്കുന്നു എന്ന് നാം അറിയുന്നില്ല. 2. ബാത്‌റൂമിൽ കയറുമ്പോൾ ചെരുപ്പ് ധരിക്കുക. ടോയ്‌ലെറ്റിൽ പോയാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. 3. നഖം മുറിക്കുക. 4. ആന്തരിക അവയവങ്ങളിലുള്ള രോമങ്ങൾ കളയുക. 5. ആഹാരം കഴിക്കുമ്പോൾ കൈകൾ കഴുകുക. കഴിച്ചതിനു ശേഷവും കൈകൾ കഴുകുക. 6. ആഹാരം അടച്ചു വയ്ക്കുക. ആഹാരം കഴിക്കുമ്പോൾ ഉള്ളം കയ്യിൽ വച്ച് കഴിക്കരുത് കാരണം ഉള്ളം കയ്യിൽ ചിലപ്പോൾ ബാക്റ്റീരിയ കാണും. 7. പൊതുസ്ഥലങ്ങളിൽ മലവിസർജനം നടത്താതിരിക്കുക. 8. പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ മണ്ണിട്ട് മൂടുക. 9. ചുമയോ തുമ്മലോ ഉണ്ടെങ്കിൽ കൈയോ തൂവാലയോ ഉപയോഗിച്ച് മറയ്ക്കുക. 10. ഉറങ്ങുമ്പോൾ കൈയും കാലും വൃത്തിയാക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം