ലോകം മുഴുവൻ ഭീതിയിലാക്കിയ
മാരക രോഗമല്ലേ
മാനവ ലക്ഷത്തെ കൊന്നൊടുക്കിയ
മഹാമാരിയാം കൊറോണ
ജീവനു ഭീഷണി യാകുന്ന
വില്ലനാകുന്നു കോവിഡ്
ഈ മാരകമാം കൊറോണയെ
തുരത്തീടാനായി
ദൈവദൂതരായി എത്തുന്നു
ആരോഗ്യ പ്രവർത്തകർ
തൂവാല കൊണ്ടു മുഖം മറയ്ക്കണം
ഹാൻഡ്വാഷ് വേണംകൈ കഴുകാൻ
സാമൂഹ്യ അകലം പാലിക്കാം
നമുക്ക് വീട്ടിൽ തന്നെ ഇരുന്നീടാം
ഈ മഹാമാരി യെ തുരത്തീടാൻ
നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം