ഓണിയൻ.എച്ച്.എസ്.കോടിയേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തലശ്ശേരി മൂൻസിപ്പാലിറ്റിയിലെ കോടിയേരിയിൽ മലബാർ കാൻസർ സെൻററിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. ഓണിയൻ ക്ഷേത്രം സമീപത്താണ്.
ഓണിയൻ.എച്ച്.എസ്.കോടിയേരി | |
---|---|
വിലാസം | |
കോടിയേരി കോടിയേരി , പി.ഒ. മൂഴിക്കര തലശ്ശേരി കണ്ണൂർ 670103 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1918 |
വിവരങ്ങൾ | |
ഫോൺ | 04902358600 |
ഇമെയിൽ | oniyanhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14011 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. വി.കെ.അനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1918 ൽ പെൺകുട്ടികൾക്ക് മാത്രമായുള്ള കോടിയേരി ഗേൾസ് ഹയർ എലിമെൻററി സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് ഓണിയൻ ഈസ്റ്റ് അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു. വളരെക്കാലം പഴക്കമുള്ള ഓണിയൻ ഭഗവതി ക്ഷേത്രത്തെ വലയം വച്ചാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് കേരളത്തിലെ തന്നെ ഒരു അപൂർവ്വതയാണ്.
ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണൻ, സാഹിത്യകാരൻ പവനൻ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവ വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെ ഓഫീസ് മുറി ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
വിവിധ വർഷങ്ങളിലായി നിരവധി വിദ്യാർത്ഥികൾ രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്പോർട്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മാനേജർ: ഒ.കെ.ഗൌരിക്കുട്ടി ടീച്ചർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
1. ശ്രീ. സി.കരുണാകരൻ
2. ശ്രീ. ഹർഷൻ
3. ശ്രീ. പി.പി. കൃഷ്ണൻ 1971-86
4. ശ്രീ. കെ. രാധാകൃഷ്ൻ്‍1986-89
5. ശ്രീ. വിജയൻ 1989-95
6. ശ്രീ. സി. കെ. ജയരാജൻ 1995-99
7. ശ്രീമതി. ജെ. കമലാദേവി 1999-2001
8. ശ്രീ. കെ. എം. രാജു 2001-02
9.ശ്രീ.കെ.വി.നിർമ്മല കുുമാരി2002-2015
== വഴികാട്ടി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തലശ്ശേരി പുതിയ ബസ് സ്റ്റാൻറിൽ നിന്നും മനേക്കര വഴി പാനൂർ റൂട്ടിൽ. തലശ്ശേരി ടൌണിൽ നിന്നും 5 കിലോമീറ്റർ ദൂരം.
* റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ ദൂരം