സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /സയ൯സ് ക്ലബ്ബ്
വിദ്യാർഥികളെ ശാസ്ത്ര കുതുകികളും ഗവേഷണ തല്പരരുമായി വളർത്തുക എന്ന ലക്ഷ്യത്തോടെ 2016-17 അധ്യയനവർഷത്തെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നടത്തി. എല്ലാ ബുധനാഴ്ചയും 1.30നു സയൻസ് ക്ലബ്ബ് കൂടുകയും പരീക്ഷണങ്ങൾ നടത്തുകയും ശാസ്ത്രലോകത്തെ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല, പരിസരശുചിത്വം, വ്യക്തിശുചിത്വം, ജീവിതശൈലീരോഗങ്ങൾ, പകർച്ചവ്യാധികൾ, കാലാവസ്ഥാജന്യരോഗങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചചെയ്യുകയും കാരണങ്ങളും പ്രധിരോധമാർഗങ്ങളും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തുകയും ചർച്ചചെയ്യുകയും ചെയ്യുന്നു. ശാസ്ത്രബോർഡിൽ സയൻസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അധ്യാപകർ ഇടുകയും കുട്ടികൾ ഉത്തരം കണ്ടെത്തുകയും ചെയുന്നു. ലിറ്റിൽ സൈന്റിസ്റിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രപരീക്ഷണങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകുന്നു. ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും A,B എന്നീ ഗ്രേഡുകളും നേടി. ഭാവിയുടെ താരങ്ങളെ വാര്തെടുക്കുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.