സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

കാത്തിരിപ്പ്

15വർഷങ്ങൾക്കു മുൻപ് നാടുവിട്ടുപോയ അബ്ദു സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയായപ്പോൾ ഉമ്മനേയും ബാപ്പനെയും കാണാൻ വരുകയാണ്.15 വർഷമായി ഒരു വിവരവും തന്റെ മോനെ കുറിച്ച് അറിയാതെ ഇപ്പോഴും അവനെ അന്വേഷിച്ചു നടക്കുന്ന മൊയ്തീൻ കുട്ടിക്ക് അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ. കുറെ നാളുകൾക്കു ശേഷം കേൾക്കുന്ന ആ സ്വരം തന്റെ മോന്റെ ആണെന്ന് അറിഞ്ഞപ്പോഴുണ്ടായ സന്തോഷത്തിൽ “ന്റെ അബ്ദു ,ൻറെ മോനെ” എന്ന ആഹ്ലാദത്തോടെ ആമിനയോട് അലറി . അബ്ദു പറഞ്ഞു ന്റെ ബാപ്പിനെയും ഉമ്മയനയും കാണാൻ ഞമ്മള് വര്യാണ്. ഇത് കേട്ട് ആമിനയും മൊയ്തീനും മകനെ കാത്തിരിക്കുന്നു. അബ്ദുവിന് വേണ്ടി ആമിന ഓരോ പലഹാരവും ഉണ്ടാക്കുന്ന തിരക്കിലാണ്. അബ്ദു തന്റെ കുട്ടിക്കാലം ഓർക്കുകയും ഉമ്മനെയും ബാപ്പനെയും നേരിൽ കാണാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. അപ്പോഴാണ് ചങ്കിൽ തട്ടുന്ന ആ വാർത്ത കേട്ടത്. ഒറ്റ വാക്ക്! അതിൽ എല്ലാമുണ്ട് "ലോക് ഡൗൺ”. കൊറോണ ഭീതി പടർന്നു. നെഞ്ചിൽ കൈവെച്ചു കൊണ്ട് അബ്ദു അലറി. അവസാനമായിട്ടെങ്കിലും എനിക്ക് ന്റെ ഉമ്മിനെയും ബാപ്പിനെയും കാണാൻ ഒക്ക്വോ ന്റെ പടച്ചോനേ. ന്റെ ഉമ്മനെയും ബാപ്പനെയും കാത്തോളനെ റബ്ബേ. ഈ വാർത്ത അറിയുന്നതിന് മുൻപേ മൊയ്തീനും ആമിനയും തന്റെ മോനെ മാറോട് ചേർത്ത് വീട്ടിലേക്കു കൊണ്ട് പോകാൻ എയർപോർട്ടിൽ എത്തിയിരുന്നു. അപ്പോഴാണ് അവർ ആ വാർത്ത അറിഞ്ഞത്. അവർ അവിടെ കുടുങ്ങി തിരിച്ചു പോവാൻ പോലും പറ്റാതെ മകനെ ഒന്ന് വിളിക്കാൻ പോലും പറ്റാതെ അവർ അവിടെ. രണ്ടു ദിവസം മൊയ്തീന് നല്ല ചുമയും വിറയലും ഉണ്ടായി. വൈകാതെ ആമിനയ്ക്കും. രണ്ടുപേരും കൊറോണയുടെ പിടിയിലകപ്പെട്ടു കഴിഞ്ഞിരുന്നു. ദിവസങ്ങൾക്കുശേഷം മകനെ ഒരു നോക്ക് പോലും കാണാൻ കഴിയാതെ അവർ മരിച്ചു. അബ്ദു തന്റെ ഉമ്മന്റെയും ബാപ്പന്റെയും കബറടക്കം പോലുമറിഞ്ഞില്ല . ഇപ്പോഴും അബ്ദു തന്റെ ഉമ്മയെയും ബാപ്പനെയും കാണാൻ പറ്റും എന്ന ഉറച്ച വിശ്വാസത്തോടെ കാത്തിരിക്കുന്നു.


ലയ ശശി
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ