തീരാനഷ്ടം

ലോക്ക് ഡൗൺ കാലം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.കാരണം 14-ആം തീയതി എന്റെ അപ്പാപ്പൻ മരിച്ചു. 15ദിവസങ്ങൾ മെഡിക്കൽ കോളേജ് I. C. U. ഇൽ കിടന്നതിനു ശേഷമാണ് അപ്പാപ്പൻ മരിച്ചത്. ബസൊന്നും ഇല്ലാതിരുന്നതിനാൽ എനിക്ക് അപ്പാപ്പനെ പോയി കാണാനും പറ്റിയില്ല. അപ്പാപ്പന് എന്നെ വളരെ ഇഷ്ടം ആയിരുന്നു. എന്നും എനിക്ക് മിടായി വാങ്ങിച്ചു തരുമായിരുന്നു. എന്നെ ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. അമ്മ എന്നെ വഴക്കു പറയുന്നത് കണ്ടാൽ അപ്പാപ്പൻ തടയുമായിരുന്നു. ഇനി അപ്പാപ്പനില്ലായെന്നത് എനിക്ക് ഓർക്കാനേ വയ്യ.

ദേവയാനി
5 C ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം