കരുതൽ

ഒരു കൊച്ചു ഗ്രാമം എല്ലാവരും സന്തോഷത്തോടെ കഴിയുന്നു. ആനന്ദ്, ആരവ് എന്ന് പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ആ ഗ്രാമത്തിൽ. ആരവ് നാട്ടിലെ എല്ലാവരുടെയും പൊന്നോമന പുത്രൻ ആയിരുന്നു.പക്ഷേ ആനന്ദ് അങ്ങനെ അല്ലായിരുന്നു പറഞ്ഞാൽ തീരെ അനുസരണയില്ലാതെ ആളുകളെ എപ്പോഴും കളിയാക്കുകയും ,ഉപദ്രവം ചെയ്യുകയും ചെയ്യുന്നു. എല്ലാവരും അവനെ പല രീതിയിലും ഉപദേശിക്കുകയായിരുന്നു പക്ഷേ ഒരു കാര്യവും ഉണ്ടായില്ല. ആരവിനോട് അവനു വല്ലാത്ത ദേഷ്യം ആയിരുന്നു അവൻ കാരണമാണ് തന്നെ ഇത്രയും അധികം ആളുകൾ വെറുക്കുന്നത് എന്ന് അവൻ കരുതി.കാലങ്ങൾ കടന്നുപോയി ഇരുവരും ഉയർന്ന വിദ്യാഭ്യാസം നേടി ഇരുവരും വിദേശത്ത് ജോലിക്ക് പോയി നാട്ടുകാർ ഇവരെ അഭിമാനത്തോടെ കണ്ടു.അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന അവരുടെ ഇടയിലേക്ക് ഒരു കാർമേഘം എന്ന പോലെ ഒരു വൻ വിപത്ത് ഉരുണ്ടുകൂടി. കൊറോണാ വൈറസ് എന്ന മഹാമാരി പെട്ടെന്നുതന്നെ ആളുകളുടെ ഇടയിലേക്ക് എത്തിത്തുടങ്ങി അത് ആളുകളെ കാർന്നു തിന്നാൻ തുടങ്ങി.പതുക്കെ പതുക്കെ ഈ വാർത്ത ആനന്ദിന്റെയും ആരവിന്റെയും ഗ്രാമത്തിലെത്തി. എല്ലാവരും ഇവരെ പറ്റി പരിഭ്രാന്തരാകാൻ തുടങ്ങി ,അങ്ങനെ ആരവ് തന്റെ വീട്ടുകാരെ വിളിച്ച് ആശ്വസിപ്പിച്ചു. താൻ സുരക്ഷിതനാണെന്നും ഒന്നും വരാതെ നോക്കിക്കോളാം എന്നും പറഞ്ഞു. ആനന്ദ് രോഗത്തിന് അത്ര ഗൗരവം നൽകിയില്ല അവൻ വളരെ ലാഘവത്തോടെയാണ് ഇതിനെ നോക്കിക്കണ്ടത്.അങ്ങനെയിരിക്കെ ഇരുവരും നാട്ടിൽ എത്തിച്ചേർന്നു .ആരവ് അവന്റെ വീട്ടുകാരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു തനിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാനും , ആരും തന്നെ കാണാൻ വരരുതെന്നും എന്നും പ്രത്യേകം അവരെ ഓർമപ്പെടുത്തി.എത്തിയ ഉടനെ തന്നെ അവൻ ആരോഗ്യവകുപ്പിനെ വിളിച്ച് അവന്റെ കാര്യങ്ങളെല്ലാം അവരോട് പറയുകയും വേണ്ട വിധത്തിൽ അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തു.പക്ഷേ ആനന്ദ് നേരെ തിരിച്ചാണ് ചെയ്തത് വന്ന ഉടനെ ആരുടെയും വാക്കുകൾ കേൾക്കാതെ അവൻ തന്നെ ഇഷ്ടപ്രകാരം എല്ലായിടത്തും കറങ്ങി കൂട്ടുകാരുടെയും നാട്ടുകാരുടെയും വീടുകളിൽ കയറുകയും എല്ലാവരുമായി ഇടപെടുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കുശേഷം ഇരുവരുടെയും റിസൾട്ട് വന്നു ആരവിനും ,ആനന്ദവും ഒരുപോലെ തന്നെ രോഗം പിടിപെടുകയും ചെയ്തു.വേണ്ടവിധത്തിൽ താൻ സുരക്ഷാ നടപടികൾ എടുത്തു കൊണ്ട് ആരവിൽ നിന്നും ആർക്കും രോഗം പടർന്നില്ല.പക്ഷേ ആനന്ദിൽ നിന്നും ഒരുപാട് പേർക്ക് രോഗം പിടിപെടുകയും അവനെതിരെ കേസെടുക്കുകയും ചെയ്തു.ആനന്ദ് വളരെ ദുഃഖിതനായി.ആരവ് അവനോടു പറഞ്ഞു നമ്മുടെ ഒരു ചെറിയ അശ്രദ്ധ മൂലം മറ്റുള്ളവർക്ക് രോഗം വരാതെ നോക്കുകയാണ് ചെയ്യേണ്ടത്, അല്ലാതെ മറ്റുള്ളവരെ ദ്രോഹിക്കുക അല്ല വേണ്ടത്. നമ്മളെക്കൊണ്ട് പറ്റുന്നത് നാടിനുവേണ്ടി ചെയ്യാൻ കിട്ടുന്ന ഒരു അവസരമാണിത് അത് മനസ്സിലാക്കി വേണ്ട വിധത്തിൽ നമ്മൾ പ്രവർത്തിക്കുകയാണ് ചെയ്യേണ്ടത്. ആനന്ദിന് തന്റെ തെറ്റുകൾ തിരിച്ചറിയുകയും അവൻ അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതൊരു അവസരമാണ് നമ്മളെക്കൊണ്ട് ആകുന്നത് നമുക്ക് ഈ ലോകത്തിന് ചെയ്യാനുള്ള അവസരം എല്ലാവരും കരുതലോടെ സുരക്ഷിതരായി വീടുകളിൽ ഇരിക്കുക.

അഭിനവ് ആൻസൺ
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ