മൊകേരി ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കൂട്
കൂട്
ആദി രാവിലെ ഉറക്കം ഉണർന്നപ്പോൾ ജനലിൽ ഒരു പക്ഷി. മഴവില്ലുപോലെ തൂവലുള്ളത്.ആദി അതിനെ തന്നെ നോക്കി നിന്നു.ഇതിനെ മുൻപ് കണ്ടിട്ടേയില്ലല്ലോ? സാധാരണ, മനുഷ്യരെ കണ്ടാൽ പക്ഷികളെല്ലാം ഓടിപ്പോകാറാണല്ലോ പതിവ്.ആദി മനസ്സിൽ ഓർത്തു.ഇന്ന് എന്താ ഇത് എന്റെ ജനലിൽ തന്നെ ഒരു പേടിയുമില്ലാതെ ഇങ്ങനെ നിൽക്കുന്നത്.പക്ഷി ജനലിൽ നിന്ന് വീട്ടുമുറ്റത്തെ ചെടിയിലേക്ക് പറന്നു. പിന്നെ അത് പൂക്കളെ നോക്കി ചിരിക്കുന്നു. കൊക്ക് ഉരുമ്മുന്നു. അടുത്ത മരത്തിലേക്ക് പറന്നുകളിക്കുന്നു. ഓ ശരിയാണ്, ഇപ്പോൾ ഞങ്ങൾ കൂട്ടിനുള്ളിൽ ആയിപ്പോയല്ലോ. പക്ഷികൾക്കൊക്കെ മനുഷ്യരെ പേടിക്കാതെ പറന്നുകളിക്കാമല്ലോ.ആദി മഴവില്ലു പോലെ തൂവലുള്ള ആ പക്ഷി ആകാശത്ത് പറന്നു കളിക്കുന്നത് കൂട്ടിനുള്ളിൽ നിന്നും നോക്കിനിന്നു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |