ജി യു പി എസ് കാനത്തൂർ/അക്ഷരവൃക്ഷം/ Diseases to be avoided
Diseases to be avoided
നാം ജീവിക്കുന്ന ചുറ്റുപാടിനെ പരിസ്ഥിതി എന്ന് പറയുന്നു.മനുഷ്യസംസ്കാരം തളിർക്കുന്നനതും പൂക്കുന്നതും മണ്ണിൽ തന്നെ.മണ്ണിൽ വളരുന്ന ജീവൻ മണ്ണിൽ വളർന്ന് മണ്ണിൽ തന്നെ അവസാനിക്കുന്നു.പൂത്ത്നിൽക്കുന്ന മരങ്ങളൂം ഒഴൂകി നിളുന്ന കാട്ടരുവികളും കണെത്താദൂരത്തോളം പരന്നുകിടക്കുന്ന,വയലോലകളും പ്രകൃതിയുടെ സുന്ദരങ്ങളാണ് . ഉത്കൃഷ്ഠമായ മനുഷ്യൻ മനുഷ്യത്വം കൈവെടിഞ്ഞ് പകൃതിയെ സംരക്ഷിക്കുന്നത് മറന്ന് അതിലെ വിഭവങ്ങൾ ആർത്തിയോടെ ചുഷണം ചെയ്യുന്നു പ്രകൃതിയിലെ സുന്ദരങ്ങൾക്ക് പകരം നാം കാണുന്നത് കെട്ടിയുയരുന്ന മാളുകളാണ് . ഇന്ന് ലോകം വികസനത്തിൻറെ വിരൽതുന്പിലാണ് ഇത്തരം വികസനത്തിനിടയിൽ നാം അറിയാതെ മാലിന്യങ്ങൾ വർധിച്ചുവരികയാണ് .പ്ളാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം വലിയൊരു മാറ്ററമാണ് സമംഹത്തിൽ ഉണ്ടായത്. ഇവമണ്ണിൽ ലയിക്കാത്തവയായതിനാൽ പ്രകൃതിക്ക് തന്നെ വിപത്തായി മാറിയിരിക്കുയാണ്. നമ്മുടെ പരിസ്ഥിതിയെ ദുരുപയോഗം ചെയ്യ്തുകൊണ്ടിരിക്കുകയാണ്. മാതാവായ പരിസ്ഥിതി നമുക്ക് ദാനമാണ് പ്രകൃതിവിഭവങ്ങൾ. നദികളിൽ രാസമാലിന്ങ്ങൾ ദിവസന്തോറും കൂടിവരികയാണ് .ഇത്തരം പവൃത്തിൾക്കിടയിൽ നമ്മുടെ പരിസ്ഥിതി ക്ഷോഭിച്ചുകൊണ്ടിരിക്കുകയാണ്. ഉയർന്നുപൊങ്ങുന്ന കെട്ടിങ്ങളൂം അംബരചുംബികളായ ഫ്ളാറ്റുകളും,ഫാക്ടറികളും വളരുന്നതോടെ പലതരം രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. വികസനത്തിനിടയിൽ മനുഷ്യൻറെ ഭക്ഷണരീതിയിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.മനുഷ്യൻ സാധാരണ ഭക്ഷണങ്ങൾക്കുപുറമെ ഭീഫ്,മട്ടൻ,ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങളും വർധിച്ചുവരികയാണ്.ശുചിത്വമില്ലായ്മമൂലം സാക്രമികരോഗങ്ങളും വർധിച്ചുവരികയാണ് .നഗരങ്ങൾക്കിടയിൽ ജനങ്ങളുമായി ഇടപ്പെടുന്നനതുമൂലം പലരോഗങ്ങളും ക്ഷണിച്ചൂവരുത്തുന്നു ഇതിനുത്തമഉദാഹരണമാണ് കോവിഡ് 19 ചൈനക്കാർ ഉണ്ടാക്കിയവൈറസ് ബോംബിൽ നിന്ന് രുപപ്പെട്ട വൈറസാണ് പലരും പറയുന്നുണ്ടെങ്കിലും യഥാർതഥഉറവിടം ആർക്കും അറിയില്ല. ചിലപ്പോൾ നാംനിക്ഷപിച്ച മാലിന്യത്തിൽ നിന്ന് ജീവൻ പൂണ്ട വൈറസിൻറെ ഉൽപരിവർത്തനത്തിലംടയാവാം. അത് വ്യക്തിശുചിത്വമില്ലായ്മലവൂം പലയി്ടടത്തും പടർന്നനുപിടിക്കുന്നു. രോഗം വന്ന ചികിത്സിക്കുന്നതിനെക്കാൾ നല്ലത് പ്രതിരോധിക്കുന്നനതാണ്രരോഗപ്രതിരോധശേഷീ വിണ്ടെടൂക്കാൻ തുളസി അനിവാര്യമാണ്.ഇതിനു പുറമേവേപ്പ്,ആടലോടകം,കുരുമുളക്,മഞ്ഞൾ,കുറുന്തോട്ടി,രാമച്ചം,കറിവേപ്പില,മുരിങ്ങ,ഇഞ്ചി ഇങ്ങനെ നമ്മുടെ വീട്ടുമുറ്റത്തും പറന്പിലും ഉളള ഔഷധങ്ങളൂം ഉപയോഗിക്കാം.പുറത്തുപോകുന്പോൾ നമ്മുടെ ഭാവി തലമുറയെ ഒാർക്കേണ്ടതും ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |