എന്താണമ്മേ കൊറോണ ,?
അതൊരു അസുഖമാണു കുഞ്ഞേ ..
എങ്ങനെയാണമ്മേ അത് വരിക?
വൃത്തിയായി നടന്നില്ലെങ്കിൽ അത് നമ്മളെ പിടികൂടും.
കൈ കഴുകാതെ ഇരിക്കുമ്പോൾ
മൂക്കിലും കണ്ണിലും വായിലും തൊട്ടുകൊണ്ടിരിക്കരുതേ
എങ്ങനാണമ്മേ രക്ഷപ്പെടുക?
അതിനൊരു വൈദ്യവും കിട്ടാനില്ല
ചില നുറുങ്ങു വഴികളുണ്ട്
തൂവാലകൊണ്ടെങ്കിലും മൂക്ക് കെട്ടാതെ
പുറം ലോകത്തേക്ക് പോകരുതേ ..
പുറത്ത് പോയി വന്നാലുടൻ
കൈയും മുഖവും കഴുകേണം.
വെറുതെ കഴുകിയാൽ പോര
സോപ്പിട്ട് കൈ കഴുകേണം
അനാവശ്യമായി ആരും പുറത്ത് ചുറ്റി നടക്കരുത്.
സർക്കാർ പറയും വാക്ക്
നമുക്കിപ്പോൾ വേദവാക്യം ..