Schoolwiki സംരംഭത്തിൽ നിന്ന്
നഴ്സ് എന്ന മാലാഖ
അയാൾ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. എല്ലാത്തിനെയും തന്റെ യുള്ളിൽ പുതച്ച് മൂടി ഇട്ടിരിക്കുന്ന മഞ്ഞിന്റെ ധൂമപാളികളെ വകഞ്ഞ് മാറ്റിക്കൊണ്ട് അയാൾ മുന്നോട്ട് നടന്നു. ലണ്ടനെന്ന തിരക്കേറിയ മഹാനഗരം, ഇപ്പോൾ തികച്ചും വിജനമായിരിക്കുന്നു. കോവിഡ് എന്ന മഹാമാരി എല്ലാവരേയും അകത്തിരിത്തിയപ്പോൾ പോലും അയാൾക്ക് വിശ്രമിക്കാനായില്ല. കാരണം അയാൾ ഒരു നഴ്സാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്നത് തന്റെ കടമയാണ്.
ഒട്ടേറെ രോഗികളാണ് ദിനം തോറും ആ ആശുപത്രിയിൽ എത്തുന്നത്. അതിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഒട്ടും കുറവില്ല. ആശുപത്രി പരിസരത്ത് എത്തിയപ്പോൾ ഹൃദയം ഒന്ന് വിറങ്ങലിച്ചു.
ഇന്ന് എന്തോ ഒരു വല്ലാത്ത ഭയം. ഐസൊലേഷൻ വാർഡിൽ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഒട്ടും സുരക്ഷാ ഉപകരണങ്ങൾ ലഭിച്ചിരുന്നില്ല. അതിനാൽ ഒരുപാട് പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്ന് ഒരു പുതിയ കേസ് വന്നു. വെറും മൂന്ന് മാസം പ്രായമുള്ള ഒരു നവജാത ശിശു വിനാണ് കോവിഡ് സ്ഥിതീകരിച്ചത്. ഒരു കുഞ്ഞിനെ എപ്പോഴാണ് ഏറ്റവും കൂടുതൽ കരുതലും സ്നേഹവും ലഭിക്കേണ്ടത് ആ സമയത്ത് ഇങ്ങനെയൊക്കെ ഒക്കെ ഉണ്ടായാൽ ആ മാതാപിതാക്കളുടെ മാനസികാവസ്ഥ എന്തായിരിക്കും ?
ഞാനും ഉടനെ ഒരു അച്ഛനാകാൻ പോവുകയാണല്ലോ എന്ന ചിന്തയിൽ അയാൾ സ്വയം ആ കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഒരു അച്ഛന് കൊടുക്കാൻ പറ്റുന്ന അത്രയും സ്നേഹവും ശുശ്രൂഷയും ആ കുട്ടിക്ക് കൊടുത്തു.
ആ കുഞ്ഞ് രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോഴും അയാൾക്ക് കുഞ്ഞ് രക്ഷപ്പെടുമെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു.
ദിവസങ്ങൾ കഴിയുംതോറും കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
ആ കുഞ്ഞിൻറെ കൂടെ കളിചിരികളിൽ മുഴുകുമ്പോൾ കുഞ്ഞ് കൂടുതൽ അയാളിലേക്ക് അടുത്തു.
ദിവസങ്ങൾ കടന്നുപോയി. കൊറോണയുടെ വായിലകപ്പെട്ടവരുടെ എണ്ണം കൂടി കൂടി വന്നു.
കുഞ്ഞ് പതിയെ പതിയെ ജീവിതത്തിലേക്ക് തിരികെ വന്നു കൊണ്ടിരുന്നു. എന്നാൽ മറുവശത്ത് തന്റെ യുള്ളിൽ രോഗമുണ്ടെന്ന് അറിയാതെ ആ നഴ്സ് ജീവിക്കുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അയാൾ കോവിഡ് 19ന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. അതോടെ കുഞ്ഞും അയാളും തമ്മിൽ അകന്നു. എന്റെ ജീവൻ നീ എടുത്താലും 'ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണേ' എന്ന് അയാൾ എപ്പോഴും മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിച്ചു. ആ കുഞ്ഞ് അസുഖം ഭേദമായി ആശുപത്രി വിട്ടെന്ന് ദിവസങ്ങൾക്കുള്ളിൽ ഒരു സഹപ്രവർത്തകൻ വഴി അയാൾ അറിഞ്ഞു. ദൈവം അയാളുടെ പ്രാർത്ഥന കേട്ടെന്നതുപോലെ രോഗം മൂർച്ഛിച്ച് ആ നിമിഷം തന്നെ ആ 'നഴ്സ് എന്ന മാലാഖ' സ്വർഗ്ഗത്തിലേക്ക് യാത്രയായി.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ
|