ജി.എൽ.പി.എസ്. തെയ്യങ്ങാട്/അക്ഷരവൃക്ഷം/നന്മയുടെ രൂപങ്ങൾ

നന്മയുടെ രൂപങ്ങൾ

അപ്പുവും അച്ചുവും ഉറ്റ ചങ്ങാതിമ്മാരാണ്.ഒരേ ക്ലാസിൽ പഠിക്കുന്ന ഇവർ അയൽവാസികളാണ്.അപ്പുവിന്റെ അച്ഛൻ അമേരിക്കയിലെ ഡോക്ടറാണ്.മാസങ്ങൾക്ക് ശേഷം തന്റെ മകനെ യും ഭാര്യയെയും കാണാൻ അയാൾ നാട്ടിലേക്ക് വരികയാണ്.ഇതറിനിഞ്ഞ അപ്പു തന്റെ അച്ഛനെ വരവേൽക്കാനുളള തയ്യാറെടുപ്പിലാണ് ആ സന്തോഷത്തിൽ അപ്പു തന്റെ സുഹൃത്ത് അച്ചുവിനെ വിളിച്ചു.

അച്ചു :എടാ അടുത്ത ആഴ്ച്ച എന്റെ അച്ഛൻ അമേരിക്കയിൽ നിന്ന് വരികയാണ്.നിനക്ക് എന്താണ് വേണ്ടത്? അപ്പു: എടാ നമുക്ക് ഇനി കാണാൻ കഴിയുമോ? സ്കൂൾ അടച്ചല്ലോ? അപ്പു: സ്കൂൾ അടച്ചാലെന്താ നിനക്ക് എന്റെ വീട്ടിൽ വരാലോ? അച്ചു: എടാ ഇപ്പോ ലോക്ക്ഡൗൺ അല്ലേ?.പുറത്തിറങ്ങാൻ പാടില്ല. അപ്പു: ലോക്ഡൗൺ അത് എന്താണ്? അച്ഛു:വീടിന് പുറത്തിറങ്ങാൻ പാടില്ല. അപ്പു: എന്ത്?🤔 അച്ഛു: എടാ നീ അറിഞ്ഞില്ലേ ഇപ്പോ നാട്ടിലും കോറണയാണ് നിന്നോട് അമ്മ ഒന്നും പറഞ്ഞില്ലേ.

അപ്പു ഫോൺ കട്ട് ചെയ്ത് അന്നയുടെ അടുത്തെക്ക് ചെന്നു. എന്താ കൊറോണ എന്ന് പറയുന്നതമ്മ: മോനെ അത് ഒരു വൈറസാണ് അത് പിടിപെടുന്നത് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കാണ് . അതു തടയുവാൻ ചില മുൻകരുതലുകൾ നാം സ്വീകരികണം .

1) അനാവശ്യമായി യാത്ര ഒഴിവാക്കുക.

2) മറ്റുള്ളവരെ സ്പർശിക്കരുത്.

3) കൂട്ടം കൂടി നിൽകരുത്.

4) പൊതുസ്ഥലത്ത് മാസ്ക് ഉപയോഗം ശീലമാക്കുക

5)കണ്ണ്,വായ, മൂക്ക് എന്നിവ ഇടയ്ക്കിടയ്ക്ക് തൊടാതിരിക്കുക.

6)ചുമയ്ക്കുമ്പോഴും,തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.

7) കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. അപ്പു: ഇത് എങ്ങനെയാണ് നമ്മുടെ നാട്ടിൽ പകർന്നത്? അമ്മ: വിദേശത്ത് നിന്ന് വന്നവരിൽ നിന്നാണ്. അപ്പു: അയ്യോ അമ്മേ അച്ഛൻ അടുത്ത ആഴ്ച്ച വരികഥകയല്ലേ? അമ്മ: അച്ഛൻ ഇനി കുറച്ചു കഴിഞ്ഞേ വരികയുള്ളൂ.കൊറോണ മൂലം യാത്ര ഒഴിവാക്കി. അപ്പു: അത് നന്നായി അച്ഛൻ ചെയ്തത് ശരിയാണ്.നമ്മുടെ സമൂഹത്തെ രക്ഷിക്കാൻ ഇതാണ് നല്ല വഴി.അച്ഛനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.

നിയ യൂസഫ്
4 A ജി എൽ പി എസ് തെയ്യങ്ങാട്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ