20 19 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു രോഗം ജനങ്ങൾക്കിടയിൽ പടർന്നു പിടിക്കുകയും പലരും മരിക്കുകയും ചെയ്തു. പനിയും ശ്വാസതടസ്സവുമായിരുന്നു രോഗലക്ഷണങ്ങൾ. ന്യൂമോണിയ എന്നാണ് ഡോക്ടർമാർ ആദ്യം കരുതിയത്. അതിനുള്ള മരുന്നുകൾ നൽകി വന്നു. ദിവസങ്ങൾ കഴിയുന്തോറും ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലേക്ക് എത്തി. ലോകം പകച്ചു നിന്നു. ഗവേഷകർ തലപുകഞ്ഞ് ആലോചിച്ചു. പുതിയ രോഗാണു എവിടെ നിന്ന് വന്നുവെന്നോ .കാരണം എന്താണെന്നോ കണ്ടെത്താൻ ശാസ്ത്രത്തിന് പെട്ടെന്ന് കഴിഞ്ഞില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് രോഗാണുവിനെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വർഷം സാർസ് രോഗം പരത്തിയ കൊറോണ വൈറസിന് രൂപാന്തരണം സംഭവിച്ചതാണ് പുതിയ വൈറസ് . ശാസ്ത്രം രോഗത്തിന് പുതിയ പേര് നൽകി , കോവി ഡ് - 19.
ലോകം മുഴുവൻ രോഗം പടർന്നു പിടിക്കാൻ തുടങ്ങി. ഇന്ത്യയിൽ, നമ്മുടെ കേരളത്തിലും ഈ വൈറസ് എത്തിക്കഴിഞ്ഞു. ഈ വൈറസിനെ തുരത്താൻ ബ്രേക്ക് ദി ചെയ്ൻ പദ്ധതിയിൽ അണിചേരാം, സാമൂഹിക അകലം പാലിക്കാം, കൈ കഴുകൽ ശീലമാക്കാം , മുഖാവരണം ധരിക്കാം.
🌺🌺🌺🌺🌺🌺🌺🌺