കൊറോണ പേരു കേൾക്കുമ്പോൾ പരിഭ്രാന്തി മാത്രമായി, മാനവകുലത്തെ മുഴുവനായ് , മരണഭയത്തിൻ്റെ നിഴലിൽ നിർത്തിയ, വേനലവധിക്കാലത്തെ കാർന്നുതിന്നീടുന്ന, ഭീകരനാവുന്നു നീ- കൊറോണ. ഭയത്തിൻ്റെ വിത്ത് വാരിയെറിഞ്ഞവൻ ജനത്തിനു മുൻപിൽ സ്റ്റാറായീടുന്നു, ഈ വിപത്തിൻ്റെ വേരറുത്തീടുവാൻ വരുവിൻ സഹജരെ അണിനിരന്നീടുവിൻ. ഒരുമ തൻ ആയുധം എന്തുക നാമിനി ധീരമായി നിന്നു പടനയിച്ചീടുവിൻ. കൊറോണയെ തുരത്തീടാം. രോഗിയെ കാണുകിൽ ആശ്വാസമോതുക, ആതുരസേവയായി തീർത്തിടാം നമ്മുടെജീവിതം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത