സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ .മാലിന്യം...

മാലിന്യം...

മാനവനെ നിൻ വികസ്വരസ്വപ്നത്തിൽ
ഉച്ചിഷ്ടമായത് മാലിന്യങ്ങൾ!
പൊന്നരിചോറിലും മാലിന്യമാണിന്ന്
പ്രാണവായുവിലും
മാലിന്യം താൻ.....

അറക്കുന്നു എനിക്കിന്നീ
മണ്ണിലുറങ്ങാൻ
വെറുക്കുന്നൂ ഞാനിന്നീ
മണ്ണിൽ വസിക്കാൻ!!
തെളിനീരൊഴുകും പുഴകളില്ലിന്നു
മലർക്കൾ വിരിയും
ശൈലമില്ല!!
എങ്ങും കാണ്മതിനായി മാലിന്യക്കൂമ്പാരം
നിറഞ്ഞു കവിഞ്ഞങ്ങു നിൽക്കുകയായി.....

മുലപ്പാലുകളില്ലിന്നു കുഞ്ഞൻ അധരത്തിൽ
പകരം ശീതള പാനീയങ്ങൾ!!!!
ചക്കയിലിന്നു മാങ്ങയില്ല
കേരളം തൻ ചോറ്റുപ്പാത്രങ്ങളിൽ!!
ആവോളം കഴിക്കാൻ
വേണ്ടോളം കഴിക്കാൻ
ബർഗറുണ്ടിന്നു
പിസ്സയുമുണ്ട്
മാനവനെ, നീ ഭക്ഷിക്കൂ ഭക്ഷിക്കൂ....
ഭക്ഷിച്ചു മരണത്തിൻ പാതയിലേക്ക്...

മാലിന്യം വലിക്കുന്നു യുവത്വമുഖങ്ങൾ
കുത്തുന്നു മാലിന്യം ഞരമ്പുകളിൽ!!
ഓടിയകലുന്ന കാലൻതൻ മക്കളെ വീട്ടിലേക്ക്
ക്ഷണിക്കുന്നവർ...

മുന്നോട്ടു പായുന്നു; സാക്ഷരവേദിയിൽ...
പിന്നോട്ടു മായുന്നു;
ശുചിത്വ കർമങ്ങളിൽ...

അമ്മയെ കൊല്ലും
മകനെന്നു കേൾക്കുന്നു!!
മകനെ വധിക്കും അമ്മമാരും!!
ധനം എന്ന മാലിന്യം പ്രതികാരബുദ്ധിയും
നിൻ ചിത്തത്തിൽ
ചാലിച്ചതറിഞ്ഞുവോ നീ!!
 
മതമെന്ന മാലിന്യം പെരുകുന്നു നിന്നിൽ
പീഡിപ്പിക്കുന്നൂ നീ പിഞ്ചുക്കിടാക്കളെ!!

"മരിക്കുന്നൂ മനുഷ്യത്വം
 എന്ന ശുചിത്വം
 വളരുന്നൂ ക്രൂരത
 എന്ന മാലിന്യം"

പെരുകുന്നൂ വർഗീയത
നിന്നുടെ ചിത്തത്തിൽ
പുരട്ടുന്നൂ നീ
രക്തകറകൾ കൈകളിൽ!!

ജീവരക്ഷായുധം ഔഷധമെങ്കിൽ
ഔഷധക്കൂട്ടിലും
മാലിന്യം മാത്രം...
വിൽക്കുന്നൂ വൈദ്യന്മാർ
തന്നുടെ രോഗിയെ എന്നന്നേക്കും മരുന്നു മാഫിയക്കായി!!

വില്ലന്മാർ നായകർ
ആകുന്നീ നൂറ്റാണ്ടിൽ
മാലിന്യം നമ്മെ
ഭരിച്ചീടുന്നു!!!!

മാലിന്യം പെരുകുന്നീ
നാട്ടിൻ മുഖത്തിൽ
നിപ്പയും കൊറോണയും സഞ്ചാരികൾ
സഞ്ചാരി കാർന്നു
തിന്നും മുന്നേ
ഓടൂ ശുചിത്വമുറിയിലേക്ക്.....

സാഖിബ ഇസത്ത്
9 D സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത