അതിദുഃഖം വിതച്ചൊരു -
മഹാമാരിയിലോകമാകെ
കീഴടക്കിടുന്നു.
ഏതു നിമിഷവും കവർന്നിടാ-
മെൻ ജീവശ്വാസമെന്നാരോ മന്ത്രിക്കുമ്പോൾ ചെവിക്കുള്ളിൽ നിരന്ദരമകറ്റി നിർത്തപ്പെട്ട നൊമ്പരം പൊതിഞ്ഞ സ്നേഹത്തിനൊ, വാക്കിനൊ, നോട്ടത്തിനൊ ഞാനെന്തനുമതിയാണു നൽകുക, നിഴലില്ല , നിലാവില്ല , പകലിരവു - കത്തുന്ന ദീപങ്ങൾ
രാക്കുളിരിൻ തണുപ്പു യന്ത്രങ്ങൾ മനസ്സു കിടുങ്ങുന്നൊരിയ - വസ്ഥയിലും ജനിച്ച നാടേയെൻ കേരളനാടേ .....
നിന്നിലഭിമാനം കൊള്ളുന്നുയെന്മനം
കണ്ണീരാൽ ഓർത്തു പോകുന്നൊരാ നിമിഷം
മെയ്യും മനവുമൊന്നായ് നേരിട്ട അതിജീവനത്തിന്റെ മധുര സ്വപ്നം.