ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/അതിജീവിക്കാം
അതിജീവിക്കാം
ലോകം ഇന്ന് അതിജീവനത്തിൻ്റ പാതയിലാണ്. 'കൊറോണ' എന്ന മഹാ ഭീകരൻ വൈറസാണ് ജനങ്ങളുടെ ഇപ്പോഴത്തെ വില്ലൻ. 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആരോഗ്യ പ്രവർത്തകർ ഈ വൈറസിന് ആദ്യം 'നോവൽ കൊറോണ വൈറസ് 'എന്നും പിന്നീട് 'കോ വിഡ് - 19' എന്നും പേര് നൽകി.2020 ജനവരി ആകുമ്പോഴേക്കും രോഗികളുടെ എണ്ണം ക്രമേണ വർധിക്കാൻ തുടങ്ങി. രോഗികളിൽ പലരും മരിക്കാൻ തുടങ്ങി. പതിയെ പതിയെ ആ രോഗം മറ്റ് രാജ്യങ്ങളിലേക്ക് തീ പോലെ പടരാൻ തുടങ്ങി. മാർച്ച് മാസം ആകുമ്പോഴേക്കും ലോകം മുഴുവൻ ആ രോഗം വ്യാപിച്ചു. അതോടെ ജാഗ്രതയുടെ ഭാഗമായി ലോകം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഏറ്റവും വലിയ സാമ്പത്തിക രാജ്യമായ അമേരിക്കയിലാണ് ഇപ്പോൾ കൂടുതൽ രോഗികൾ ഉള്ളതും മരണ സംഖ്യ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതും. കേരളത്തിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇപ്പോൾ കൂടുതൽ രോഗികൾ ഉള്ളത്. ഇതു വരെ കേരളത്തിൽ 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക് ഡൗണിൽ ജനങ്ങൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വീടുകളിൽ തന്നെ കഴിയുകയാണ്. ജനങ്ങളെ ബോധവാൻമാർ ആക്കാൻ പോലീസുകാർ അഹോരാത്രം പ്രയത്നിക്കുകയാണ്. കൊറോണയ്ക്ക് ഇത് വരെ വാക്സിൻ കണ്ടെത്തിയില്ല എന്നത് ഏവരേയും ഭയപ്പെടുത്തുന്നു. മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു. "ഭീതിയല്ല ,ജാഗ്രതയാണ് വേണ്ടത്" എന്ന സന്ദേശം സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ജനങ്ങളിൽ എത്തിക്കുന്നുണ്ട്. കൊറോണ വൈറസിനെ വേരോടെ പിഴുതെടുത്ത് കളയാൻ ജാതി- മത ഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി പൊരുതുകയാണ്. കഴിഞ്ഞ വർഷം കേരളത്തിൽ ഉണ്ടായ 'നിപ്പ വൈറസിനേയും', 'പ്രളയ ദുരന്തത്തേയും' നാം സധൈര്യം അതിജീവിച്ചില്ലേ... അതുപോലെ, നമ്മൾ കൊറോണയെയും അതിജീവിക്കും....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം