പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ബാലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ബാലപാഠം

ഒരു ദിവസം പതിവുപോലെ ഉമ്മറത്തിരുന്ന് അപ്പുവിന്റെ അച്ഛൻ പത്രം വായിക്കുകയായിരുന്നു. അപ്പോഴാണ് അച്ഛൻ ഒരു വലിയ ഹെഡിംഗ് കണ്ട് ഞെട്ടിയത്.എന്താണ് ആ വാർത്ത എന്നറിയാൻ അച്ഛന് വലിയ ആകാംക്ഷയായി. അത് വായിക്കാൻ തുടങ്ങി,വുഹാനിൽ വൈറസ് പടരുന്നു ,മരണം 1000 കടന്നു. ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് കൊറോണ എന്ന ഭീകര വൈറസ് പടർന്നുപിടിക്കുന്നു. അച്ഛൻ വാർത്ത നിസ്സാരമായി കണ്ടു. പതിവുപോലെ അപ്പു കൂട്ടുകാരുമൊത്ത് കളിക്കാൻ പോയി .രണ്ട് ദിവസം കൊണ്ട് വൈറസ് ഇന്ത്യയിലും കേരളത്തിലും പടർന്നു പിടിക്കുന്നു എന്ന് വായിച്ചു.അപ്പു കളിക്കാനിറങ്ങിയപ്പോൾ അച്ഛൻ അവനെ തടഞ്ഞു. ഇന്ന് മുതൽ കളിക്കാൻ പോകണ്ട, അച്ഛൻ കൊറോണയെക്കുറിച്ച് അപ്പുവിന് വിവരം നൽകി.പിന്നീട് അപ്പു പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കാറുണ്ട്. ഇടക്കിടെ കൈകൾ കഴുകുമായിരുന്നു. അച്ഛനും അപ്പുവും വീട്ടിലിരുന്ന് കൊറോണയെ പ്രതിരോധിക്കുകയാണ്. അച്ഛനും അപ്പുവും നിങ്ങളോട് പറയുന്നു, മാസ്ക് ധരിക്കൂ കൈകൾ കഴുകൂ കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കൂ".

അദ്വൈത്
5 A പി ടി എം യു പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ