പരിസ്തിതി ക്ലബ് ക്ലബ്
പരിസ്ഥിതി ദിനാചരണം(ഭാരതപ്പുഴക്ലബ്ബ് രൂപീകരണം)
2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജി. എച്ച്. എച്ച്. എസ്സ് കുമരപുരം - ഭാരതപ്പുഴക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി.

സ്വാഗത പ്രസംഗം നടത്തിയത് ശ്രീ ഭാസ്കരൻ മാഷായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി ശാന്തി ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി. എ പ്രസിഡന്റ് ശ്രീ സുനിൽ ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇതേ വിദ്യാലയത്തിലെ ഹയർ സെക്കന്ററി - രസതന്ത്രം വിഭാഗം അധ്യാപകൻ ശ്രീ അജയൻ മാസ്റ്റർ

പരിസ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി രസകരമായി ക്ലാസെടുത്തു. പുത്തൂർ ബി. ആർ സി യിലെ പ്രീത ടീച്ചർ

ആശംസയും ബ്രിജിത.കെ. ആർ നന്ദിയും പറഞ്ഞു.

പരസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ക്വിസ്

നടത്തി വിജയികളെ പ്രഖ്യാപിച്ചു. ജെ. ആർ.സി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് മരം നടുകയും ഔഷധ ശലഭോദ്യാനം നിർമ്മിക്കുകയും ചെയ്തു.