ചൈനയെന്ന രാജ്യമല്ലൊ
കൊറോണയെന്ന മഹാമാരിയുടെ ജന്മസ്ഥലം
ആയിരം ജീവനുകൾ പൊലിഞ്ഞു
ചെറുദിനരാത്രങ്ങൾ കൊണ്ട്
ലോകമാകെ പടർന്നു മഹാമാരി
പൊലിഞ്ഞു ലക്ഷക്കണക്കിന് മനുഷ്യജീവൻ
നമ്മുടെ കൊച്ചു കേരളത്തിലുമെത്തി
ഈ ഭീകര വൈറസ്
പെട്ടെന്ന് ഒരുനാൾ സ്കൂളുകൾ അടച്ചു
അന്നെന്റെ ടീച്ചർ പറഞ്ഞു
കൊറോണയെന്ന മഹാമാരി
നമ്മുടെ നാട്ടിലുമെത്തിയെന്ന്
ഒരു മീറ്റർ അകലം പാലിച്ച്
മാസ്കുകൾ ധരിച്ച് നടന്നീടണം
വീടുകളിൽ തങ്ങണം നമ്മൾ
കൈകൾ ഇടക്കിടെ സാനിറ്റൈസർ കൊണ്ട്
കഴുകീടേണം
ഇതിനെത്തുരത്താൻ അകലം പാലിച്ച്
സമൂഹത്തിന്റെ നന്മക്കായ്
കൈകോർത്തീടാം നമ്മൾക്ക്.