എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണകാലത്തെ സൂര്യെന്റെ സങ്കടം

കൊറോണകാലത്തെ സൂര്യെന്റെ സങ്കടം
    ഈ പ്രപ്ഞ്ചം ഉണ്ടായ കാലം മുതൽ ഇത്രയും കാലം ഈ ലോകം മൊത്തം കറങ്ങി നടന്നിട്ടും ഞാനിതുവരെയും ഇത്തരം ഒരു കാഴ്ച

കണ്ട് നടുങ്ങീട്ടില്ല.ഇന്നെങ്കിലും ഒരു കാർമേഘം വന്നു മൂടി എന്റെ കാഴ്ച മറയ്കണെ എന്നുളള ഒരു പ്രാർത്ഥനയാണ് ഒരൊ നിമിഷവും ഞാൻ ആഗ്രഹികുന്നത്.

    ലോകം മൊത്തം സഞ്ചരിക്കുന്ന സഞ്ചാരിയാണ് ഞാനെന്ന് അറിയാമല്ലോ .ഭൂമിയിലെ സകലചരാചരങ്ങൾക്കും ഞാനില്ലതെ ജീവൻ നിലനില്ക്കില്ല എന്നുളള ഒരെയൊരു കാരണം കൊണ്ടണ് ഞാൻ ഇന്നും നിങ്ങളുടെ അടുത്ത് എത്തന്നതു.വർഷങ്ങൾക്കു മുൻപും ഒരൊരൊ മഹാമാരി ഞാൻ കണ്ടിട്ടുണ്ടു.ഭൂമിയിലെ മനുഷ്യർ മരിച്ച് വീഴുന്നതും കണ്ടിട്ടുണ്ടു .എന്നാലും നാലു മാസത്തോളമായീ ഞാൻ ഈ വേദന തിന്നാൻ തുടങ്ങീട്ട് .
          ഭൂമിയ്ക്കു  ഒരോ പേരാണ് .എനിക്ക് എല്ലായിടവും ഭൂമി തന്നെയാണ്.എൻഡോസൽഫാൻ ബാധിച്ച ഒരിടവും അവിടത്തെ ആളുകളെയും കൊച്ചു കുട്ടികളെപോലും കണ്ട് നടുങ്ങാറുണ്ടു .രാജഭരണകാലത്ത്പോലും യുദ്ധം നടക്കുബോൾ ഇത്രയെറെ ശത്രുക്കൾ മരിച്ചു വീണിട്ടുണ്ടാകുമോ ആവോ .എന്നാൽ പോലും അതിന്റെ അവസാനം ഒരാഴ്ചയിൽ എറെ പോയിട്ടില്ല .എന്നാൽ കൊറോണ എന്നും കോവിഡ് 19എന്നും മനുഷ്യർ പേരിട്ടിരിക്കുന്ന ഈ നാശവിത്തിനു എന്നണ് ഒരു അവസാനമെന്നൊ ഇനിയും എത്ര പേർ മരിച്ചു് വീഴാനുണ്ട് എന്നോ ആർക്കും അറിയില്ല .ഭൂമിയുടെ മുക്കും മൂലയും കരങ്ങി സഞ്ചരിക്കുന്ന ഞാൻ എത്രയും പെട്ടെന്നു ഒരോയിടത്തും നിന്നും ഓടി അകലാൻ വേണ്ടി ശ്രെമിക്കുന്നു. 
                   സുനാമിയും പ്രെളയവും കണ്ടപ്പൊഴും തൊന്നാത്തത്റ ഭയം എന്നെ വല്ലാതെ വെട്ടയാടുന്നു .അതാ.... അവിടെ വാരിക്കൂട്ടി ഇട്ടിരിക്കുന്ന ശവങ്ങൾ എനിക്കു തളർച്ച തോന്നി തുടങ്ങിയിരിക്കുന്നു.പിന്നെ വെത്യാസമുളളതു കുറെ ദിവസങ്ങളായി ഞാൻ സഞ്ചരിക്കുന്ന പലയിടങ്ങളും വിജനമായി കിടക്കുന്നു.വെട്ടും കുത്തും കുലപാതകങ്ങളും കാൺമാനില്ല .മാലാഖമാരെപൊലെ വെളള വസ്ത്രം ധരിച്ച കുറെ മനുഷ്യർ ഭൂമിയിൽ ഓടി നടന്നു ജോലി ചെയ്യുന്നു.എന്റെ ദുഖം കണ്ടിട്ടാണ് എന്നു തോന്നുന്നു അതാ ഒരു മഴമേഘം .എന്നെ ആശ്വസിപ്പിക്കാനെന്നു തോന്നുന്നു .എന്നാലും എത്ര നേരത്തേക്കു വീണ്ടും പ്രകശിച്ചെപറ്റു
                        
                 
അഭിനവ് എ എസ്
2 സി എൽ.എം.എഎസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ