ഗവ. എൽ. പി. എസ്സ്. വെള്ളല്ലൂർ/അക്ഷരവൃക്ഷം/കാട്ടിലെ യോഗം

കാട്ടിലെ യോഗം
<

മയിൽ;എന്താ തത്തമ്മേകൂട്ട്കാരെ ഒന്നും കാണാത്തതു? <
തത്തമ്മ: നീ ഒന്നും അറിഞ്ഞല്ലേ? കാട്ടിൽ യോഗംനടക്കുകയാണ് ഞാനും അങ്ങോട്ടാണ് പോകുന്നത് നീ ഇവിടെ കളിച്ചു നടന്നോ. <
അണ്ണാൻ: അതെയോ ,എങ്കിൽ ഞാനും വരുന്നു. <
മയിൽ:വാ നമുക്ക് പോകാം. <
അണ്ണാൻ: ഹായ് എല്ലാപേരുമുണ്ടല്ലോ. <
മയിൽ :അല്ല ,നമ്മൾ എന്തിനാ ഇവിടെ ഒത്തുകൂടിയത്? <
കുരങ്ങച്ചൻ: നിങ്ങൾ കൊറോണയെപ്പറ്റി അറിഞ്ഞില്ലേ? <
തത്തമ്മ:കൊറോണയോ അതെന്താ ? <
കാക്ക:അത് പുതിയതരം വൈറസാണ് മനുഷ്യരുടെയിടയിൽ പകർന്നുകൊണ്ടിരിക്കുന്നു. <
കരടി: അതെ കൊറോണ പകരുന്നതുകൊണ്ടാണ് മനുഷ്യൻ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്നത് . <
പുള്ളിമാൻ: അത് നന്നായി ഇപ്പോൾ നമുക്ക് ഒരു പേടിയുമില്ലാതെ പുറത്തിറങ്ങി നടക്കാം . <
മഞ്ഞക്കിളി:അതെ അല്ലെങ്കിൽ അവർ ഞങ്ങളെ വേട്ടയാടി ഭക്ഷിക്കുകയും കൂട്ടിലടക്കുകയും ചെയ്യില്ലേ . <
തത്തമ്മ: ഞങ്ങൾ കൂട്ടിൽ കിടക്കുമ്പോൾ അനുഭവിക്കുന്ന വിഷമം മനുഷ്യരും അനുഭവിക്കണം.
അണ്ണാൻ: മനുഷ്യൻ പ്രകൃതിയോടും ജീവജാലങ്ങളോടും കാണിക്കുന്നക്രൂരതക്കു കിട്ടിയ ശിക്ഷയായിരിക്കും ഇത്. <

ശ്രീഗൗരി എം എസ്
4A ഗവണ്മെന്റ് എൽ പി എസ് വെള്ളല്ലൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ