കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തടയാം

<
ഇതുവരെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള  കൊറോണ വൈറസിനോട് നമ്മുടെ രാജ്യം പൊരുതുകയാണ്. ഈ വൈറസിൽ നിന്ന് നമ്മളെ എങ്ങനെ സുരക്ഷിതരായി സംരക്ഷിക്കുവാൻ കഴിയും? കൊറോണ വൈറസിന്റെ പ്രകടമായ ലക്ഷണങ്ങൾ ആണ്: ശ്വാസ തടസം, തൊണ്ടയിൽ അസ്വസ്ഥത, വരണ്ട ചുമ, കഠിന മായ പനി എന്നിവ. എങ്ങനെയാണ് ഈ രോഗം പടരുന്നത്: സ്പർശനത്തിലൂടെ പകരാം, നിങ്ങളുടെ സമീപത്തുള്ള ആരെങ്കിലും ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുമ്പോൾ, അസുഖബാധിതരെ സ്പർശിക്കുക, വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊറോണ വൈറസ് ബാധയുണ്ടായിരിക്കാം. ആർക്കൊക്കെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്: പ്രായമായ ആളുകൾക്ക് ( 60 വയസ്സിനു മുകളിലുള്ളവർ ) രോഗം പിടിപെടാനുള്ള സാധ്യത അധികമാണ്. നിലവിലോ സ്ഥിരമായോ മരുന്ന് കഴിക്കുന്നവരോ ആയ ആളുകൾ, അല്ലെങ്കിൽ ഇപ്പോൾ രോഗവിമുക്തി നേടിയവർ. പക്ഷെ നല്ല ആരോഗ്യമുള്ള ഒരാളെപ്പോലും ബാധിക്കുവാൻ ഈ വൈറസിന് കഴിയും . നമുക്ക് എങ്ങനെ കൊറോണയെ തുരത്താം ( തടയാം )?. കൈകൾ രണ്ടും ഇടയ്ക്കിടെ (ഹാൻഡ്‌വാഷ് ) ഉപയോഗിച്ച് കഴുകാം അകവും പുറവും, തുമ്മുമ്പോൾ തൂവാല ഉപയോഗിച്ചു തുമ്മണം.

നൂഹ
6 A കുത്തുപറമ്പ യു. പി. സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം