സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ "Stay home Save life"

Schoolwiki സംരംഭത്തിൽ നിന്ന്
"Stay home Save life"

കോവിഡ്-19 എന്ന മഹാമാരികാരണം ലോകമെബാടും മനുഷ്യർ വീടിനുളിൽ കഴിയുകയാണ്. പുറത്തിറങ്ങി തന്നിഷ്ടത്തിൽ നടക്കാനോ മറ്റുള്ളവരുമായി അടുത്ത് ഇടപെടുവാനോ പാടില്ല. കാരണം, രോഗം പടരാനുള്ള എല്ലാ സാധ്യതകളും ഇതിലൂടെ സംഭവിക്കാൻ ഇടയുണ്ട്. രോഗികളുടെ ശ്രവം വഴിയാണ് ഈ രോഗം മറ്റുള്ളവരിൽ പകരാൻ കാരണം. അതിനാൽ നമ്മൾ വ്യക്തിശുചിത്വം പാലിച്ചേ മതിയാവൂ. വ്യക്തിശുചിത്വം എന്നാൽ കൈകൾ എപ്പോഴും അണുവിമുക്തമാകുക, മുഖാവരണം ധരിക്കുക, മറ്റുള്ളവരിൽ നിന്ന് ആറടിയെങ്കിലും അകലം പാലിക്കുക, കൈകൾ കഴുകുമ്പോൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നന്നായി കഴുകുക, സോപ്പ് കിട്ടാത്ത പക്ഷം ഹാൻഡ് സാനിറ്റയിസർ ഉപയോഗിച്ചു നന്നായി തുടയ്ക്കുക, മുഖാവരണം(mask)ധരിച്ചു മാത്രം പുറത്തു പോകുക. ആളുകൾ കൂടി നിൽക്കുന്നതും 10 ൽ കൂടുതൽ പേർ ഒരു സ്ഥലത്തു ഒത്തുകൂടുന്നതും രോഗം ഉള്ളവരിൽ നിന്ന് രോഗം പടരാൻ സാധ്യതകൂടുന്നു. അതിനാൽ, 6 അടി അകലം പാലിച്ചു നിൽക്കുന്നതാണ് ഉചിതം. കോവിഡ്-19 നുള്ള പ്രതിരോധ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പക്ഷെ, പ്രതിരോധശേഷി കൂട്ടുന്നതിനായി നമ്മൾ ആരോഗ്യപരിപാലനം നന്നായി നോക്കണം. അതിനായി, പോഷകാഹാരങ്ങൾ, വൈറ്റമിൻ അടങ്ങിയ പഴവർഗങ്ങൾ, മിതമായ വ്യായാമം, വ്യക്തിശുചിത്വം, എന്നിവ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തണം. നമ്മളെല്ലാവരും ഐക്യത്തോടെ നിബന്ധനങ്ങൾ പാലിക്കുകയാണെങ്കിൽ ഈ മഹാമാരിയെ ഭൂമുഹത്തുനിന്ന് തന്നെ തുടച്ചുമാറ്റാനാവും. "Stay home Save life

അനഖ സതീഷ്
6 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം