ചൈനയിലെ വുഹാനിൽ നിന്ന്
പടർന്നു കേരളത്തിൽ കൊറോണ
ഭീതിയോടെ കേരളമക്കൾ
ജാഗ്രതയോടെ സർക്കാരും
ഭീതി വേണ്ട, പേടി വേണ്ട
അതിജീവിക്കാം കോവിഡിനെ
കൈ കഴുകിടാം,
ശുചിത്വമോടെ നടന്നിടാം
നിശ്ചിത അകലം പാലിച്ചിടാം
നിപ്പയെ തുരത്തിയ നമ്മൾ
പ്രളയത്തെ തോൽപ്പിച്ച നമ്മൾ
കോവിഡിനെയും തുരത്തിടാം
ഒറ്റകെട്ടായി ഒരുമയോടെ