പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ GO
കൊറോണ GO
കൊറോണ വൈറസ് കേസുകൾ 1,131,691 കചന്നു.മരണം 82074. ഇവയിൽ 302150 പേർ രോഗവിമുക്തരായി. ചൈനയെ വെട്ടിച്ച് അമേരിക്കൻ രാജ്യങ്ങൾ . ഏറ്റവും ആശങ്കാജനകമായ കാര്യം ഇന്ത്യയിലെ കൊറോണ മരണം 165 ആയി ഉയർന്നു. കേരളവും ഇതിൽ ഉൾപ്പെടുന്നു. എല്ലീവരും ജാഗരായിരിക്കണം എന്ന് നിർദ്ദേശം. ലോക്ക്ഡൗൺ കാലത്ത് ആരും പുറത്തിറങ്ങരുത്. ഇന്ന് നമ്മുടെ ചെവികൾ കാതോർക്കുന്നത് ഇത്തരം വാർത്തകളും നിർദ്ദേശങ്ങളുമാണ്. ഇന്ന് നമ്മുടെ കണ്ണുകൾ നേരിട്ടല്ലെങ്കിലും കാണുന്നത് ആസ്പത്രി അധികൃതരുടെ നെട്ടോട്ടവും , മാസ്ക്കുകൊണ്ട് മുഖംമറച്ച മനുഷ്യരെയാണ് കേൾക്കാനും കാണാനും സുഖകരമല്ലെങ്കിലും നേരം പുലരുമ്പോൾ നമ്മുടെ കാതുകൾ കേൾക്കുന്നതും കണ്ണുകൾ തുറക്കുന്നതും ഈ വിവരങ്ങൾ അറിയാനാണ്. ഇനിയെന്ത് സംഭവിക്കും എന്നറിയാൻ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എന്ന് വിചാരിക്കുന്നത് മനുഷ്യരുടെ സ്വഭാവമാണ്. ഈ കൊറോണകാലത്ത് നമ്മളും എന്ത് ചോയ്യനാകും എന്ന് ചിന്തിക്കുക. രോഗ പ്രതിരോധം തന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എപ്പോഴും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ഏതു നിർദ്ദേശങ്ങൾ പാലിച്ചാലും അതിന്റെ ഫലമുണ്ടാകണമെങ്കിൽ എന്തിനും ഒരു മനശക്തി ആവശ്യമാണ്. ഇമ്മ്യൂണിറ്റിയിൽ ആതും ഉൾപ്പെടും. എന്ത് കേട്ടാലും ഭയപ്പെടേണ്ട ആവശ്യമില്ല. കൊറോണ വൈറസിന്റെ മരുന്ന് ഇതുവരെ കണ്ടെത്താതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാനേ കഴിയൂ എന്നോർക്കണം. വൈറ്റമിൻ സി അടങ്ങിയ ഭക്ഷ്യപദാർത്ഥങ്ങൾ ധാരാളം കഴിക്കുക. 20 മിനിറ്റ് കൂടുമ്പോൾ കൈകൾ സോപ്പിട്ട് കഴുകുക. ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് കൊറോണയോട് ഗോ എന്ന് പറയാം. 'Go Korona Go '
സാങ്കേതിക പരിശോധന - pvp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം