ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/നേരിടാം ഒറ്റക്കെട്ടായ്

നേരിടാം ഒറ്റക്കെട്ടായ്

നമ്മുടെ ലോകം ഇപ്പോൾ കൊറോണ ഭീഷണിയെ നേരിടുകയാണ് .ചൈനയിലെ വുഹാനിലാണ് കൊറോണ ആദ്യമായി സ്ഥിരീകരിച്ചത് .നാമെല്ലാവരും ഒറ്റക്കെട്ടായി കൊറോണയെ നേരിടണം .അതിനുവേണ്ടി നമ്മളെല്ലാവരും കരുതലോടെ മുന്നേറണം .ഇപ്പോൾ ലോകം മുഴുവൻ ലോക്‌ഡൗണിലാണ് .പുറത്തേക്ക് ഇറങ്ങാതെ വീട്ടിൽത്തന്നെ ഇരിക്കുക ,ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുക ,അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക ,ആളുകൾ കൂട്ടം കൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കുക ,പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക ,തുറസ്സായ സ്ഥലങ്ങളിൽ തുപ്പാതിരിക്കുകയും വേസ്റ്റ് വലിച്ചെറിയാതിരിക്കുകയും ചെയ്യുക .സാമൂഹിക അകലം കൃത്യമായി പാലിക്കുക .ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ നമുക്കും ഈ മഹാവിപത്തിനെ നേരിടാം .

നന്ദകിഷോർ.പി.വി.
2 ജി.എൽ.പി.എസ് തുയ്യം.
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം