ഗവ. എച്ച് എസ് എസ് മീനങ്ങാടി/റെഡ്ക്രോസ്
മീനങ്ങാടി ഗവ:ഹൈസ്കൂളിൽ 2002-ൽ ആരംഭിച്ച jrc യൂണിറ്റ് നാളിതുവരെ ആതുര സേവന രംഗത്ത് നല്ല പ്രവർത്തനം കാഴ്ച്ച വച്ചു വരുകയാണ്. രണ്ട് യൂണിറ്റുകളാണ് ഇവിടെയുള്ളത്.. ഈ രണ്ടു യൂണിറ്റുകളിലുമായി ഓരോ വർഷവും 63 കേഡറ്റുകളെയാണ് തിരഞ്ഞെടുക്കുന്നത്. പൗരബോധം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം ഈ സ്ഥാപനത്തിലെ jrc യൂണിറ്റിൻെറ പ്രസിഡൻറ് കുമാരി ലിൻസയും, സെക്രട്ടറി കുമാരി മാളവിക സുകുമാരിയുമാണ് . ഇവരുടേയും കൺവീനറും അധ്യാപകനുമായ സജിത് കുമാറിന്റെയും നേത്രത്വത്തിൽ യൂണിറ്റ് നല്ല പ്രവർത്തനം കാഴ്ച്ച വെച്ചു വരികയാണ്. വിദ്യാർത്ഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന ജൂനിയർ റെഡ്ക്രോസിൻറെ സ്കൂൾതല യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സി.ക്ക് കീഴിൽ നട ന്നു. സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും കേഡറ്റുകളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. ആതുരസേവനവും, സാമൂഹിക പ്രതിബദ്ധ തയും കുട്ടികളിൽ വളർത്തിയെടുക്കാൻ പര്യാപ്തമായ ഒരു സംഘട നയായതു കൊണ്ടുതന്നെ പാലിയേറ്റീവിൻറെ എല്ലാ പ്രവർത്തനങ്ങളി ലും അവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടും മറ്റും ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്കുവേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും കേഡറ്റുകൾ ഉണ്ടായിരുന്നു. എല്ലാവർഷവും നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കാ റുണ്ട്. പ്രത്യേകിച്ച് ആശുപത്രിപരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കാൻ എന്നും മുൻപന്തിയിലാണവർ. ജെ.ആർ.സി. വിദ്യാർ ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിവിരുദ്ധസന്ദേശവുമായി ബന്ധ പ്പെട്ട ഏകദിനക്യാമ്പ് സ്കൂളിൽ വച്ചുനടന്നു. പി.ടി.എ. യുടെ സഹകര ണത്തോടെയാണ് ഇവർക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കിയത്. കോവിഡിൻറെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എൽ. സി. പരീക്ഷ വീണ്ടും തുടങ്ങിയപ്പോൾ അവർക്ക് വേണ്ടി 150 ഓളം മാസ്ക്കുകൾ നിർമ്മിച്ച കേഡറ്റുകളുടെ പ്രവർത്തനവും എടുത്തുപറ യണം. പരീക്ഷാ സമയത്ത് മാസ്ക് വിതരണത്തിൽ പി.ടി.എ. മുമ്പിലു ണ്ടായിരുന്നു.