സ്കൂൾ ലൈബ്രറി

നമുക്ക് വിപുലമായ ഒരു വായനശാലയുണ്ട്. കഥ, കവിത , നോവൽ തുടങ്ങി വിവിധ സാഹിത്യ പ്രസ്ഥാനത്തിൽപ്പെട്ട 3500 ഓളം പുസ്തകങ്ങൾ ഉണ്ട്. കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാംതന്നെ ലൈബ്രറിയിൽ വരുന്നുണ്ട്. കൂടാതെ ആനുകാലികങ്ങളും. കാലാകാലങ്ങളിൽ പൂർവവിദ്ധ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സഹായത്തോടു കൂടി ലൈബ്രറിയിൽ പുസ്തകങ്ങൾ വാങ്ങാറുണ്ട്. കൂടാതെ ഗവ: നെറെയും പി റ്റി എ യുടെയും സഹായം ലഭിക്കാറുണ്ട്. നമ്മുടെ വായനശാലയെ സംബസിച്ചിടത്തോളം മലയാളത്തിലെ ഏറ്റവും പുതിയ പുസ്തകങ്ങൾ കൂടി ഇവിടെ ലഭ്യമാണെന്നുള്ള കാര്യം എടുത്തു പറയേണ്ടതാണ്. ക്ലാസ്സ് ലൈബ്രറി കൂടാതെ ദിവസവും കുട്ടികൾക്ക് ഇവിടെ നിന്ന് പുസതകം വിതരണം ചെയ്യുകയും അവരെ കൊണ്ട് ആസ്വാദനമെഴുതിക്കുകയും ചെയ്യുന്നു. വർഷാവസാനം ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നല്കുന്നു.