സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/സന്തതസാഹചാരി
സന്തതസാഹചാരി
മനുഷ്യകുലത്തിന്റെ ആരംഭം മുതൽക്കെ അവന്റെ സന്തതസാഹചാരി കൂടിയാണ് രോഗങ്ങളും. ഈ രോഗങ്ങളുടെ സേവകരാവട്ടെ സസൂഷ്കമമായ അണുമുതൽ തുടങ്ങുന്നു ആ നീണ്ട നിര. അവന്റെ ജീവിതം തന്നെ മാറ്റിമറിച്ച വമ്പൻ മഹാവിപത്തുകളെയും നാം മുന്നേറിപോന്നു. അനേകം ലോകരാജ്യങ്ങൾ ഈ വിപത്തുകൾക്ക് മുന്നിൽ കീഴടങ്ങി. ശാസ്ത്രത്തിന് പോലും കൗതുകകരമായ ഒട്ടേറെ തിരിച്ചറിവുകൾ അവ നേടികൊടുത്തു. ഇതിനോടകം തന്നെ കോടാനുകോടി മനുഷ്യജീവനുകൾ പൊലിഞ്ഞുപോയ ഒത്തിരിയേറെ രോഗങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. ചിലർ അതിനെ പ്രതിരോധിച്ചു. ചിലർ അതിനു മുന്നിൽ കീഴടങ്ങി. അങ്ങനെ അങ്ങനെ രോഗങ്ങളിലൂടെയും പകർച്ചവ്യാധികളുടെയും ഇടയിലൂടെ മനുഷ്യൻ കാലത്തിനൊപ്പം സഞ്ചരിച്ചു. ഭൂമിയിൽ നിന്ന് തുടച്ചു മാറ്റപ്പെട്ട ഒത്തിരിയേറെ രോഗങ്ങളുണ്ട്. യൂറോപ്പിലും മറ്റ് ഏഷ്യൻ രാജ്യങ്ങളും അവ ഓരോന്നിനെയും കണ്ടറിയുകയും തിരിച്ചറിയുക യും ചെയ്തു. ഈ രോഗങ്ങളെയെല്ലാം പ്രതിരോധിക്കുവാൻ നമ്മുടെ ശരീരത്തിൽ തന്നെ ഉള്ള സ്വാഭാവികമായ കഴിവാണ് രോഗപ്രതിരോധശേഷി. ഏതു രോഗത്തെയും ഒരു പരിധിവരെ തടഞ്ഞു നിർത്തുന്നത് ഈ ശേഷിയാണ്. എന്നാൽ ചില സമയങ്ങളിൽ അതിനു സാധിച്ചെന്ന് വരില്ല. കാരണം എന്തെന്നാൽ കൃത്യമായ ആഹാരക്രമവും വ്യായാമവും എല്ലാം നമ്മുടെ പ്രതിരോധശേഷിയെ വർധിപ്പിക്കും. ഇതിനു സഹായകമായ ശ്വേതരക്താണുക്കളെ ഉത്പാദിപ്പിക്കുന്നത്തിലും ഉള്ള കുറവ് രോഗങ്ങൾക്ക് കീഴടങ്ങുന്നതിന് കാരണമാണ്. ആഹാരക്രമവും ചിട്ടയായ ജീവിതശൈലിയും ശുചിത്വവുമാണ് രോഗപ്രതിരോധശേഷിയുടെ പ്രധാന ഘടകങ്ങൾ. കൃത്യമായ വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും ശീലിച്ചാൽ നമുക്ക് തന്നെ മാറ്റിയെടുക്കാവുന്നതാണ് രോഗങ്ങൾ. മനുഷ്യൻ ഇന്ന് ഫാസ്റ്റ്ഫുഡും മറ്റും ശീതളപാനീയങ്ങളും തന്റെ വിശപ്പടക്കാൻ ഉപയോഗിക്കുമ്പോൾ രോഗപ്രതിരോധശേഷിയുടെ കുറവ് വളരെയധികം കൂടും. കഴിക്കുന്ന ഭക്ഷണതിൽ വിഷരഹിത പച്ചക്കറികളും പഴങ്ങളും ഇലകളും ധാന്യങ്ങളും ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധശേഷിക്കാവശ്യമായ ജൈവവളം അതുതന്നെയാണ്. വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ രോഗങ്ങൾക്ക് എതിരെയുള്ള നമ്മുടെ മുതൽക്കൂട്ടായി രോഗപ്രതിരോധശേഷിയെ നമ്മുക്ക് മാറ്റിയെടുക്കാം
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം