സ്‌കൂൾ വിട്ട് ഞാൻ
ബാഗ് മാറോടണച്ചു
സന്തോഷത്തോടെ
ഓടി ഞാൻ വീട്ടിലേക്കു
എൻ വിജയം മാതാപിതാക്കളോട്
പങ്കുവെക്കാനായ് ....
നേരം വെളുത്തപ്പോൾ ഞാൻ
കേട്ട് ഞെട്ടുന്ന ഒരു വാർത്ത
പുറത്തിറങ്ങിയാൽ സമ്പർക്കത്തിലൂടെ
മനുഷ്യനെ വിഴുങ്ങി മരണത്തിലാഴ്‌ത്തുന്ന
വൈറസുകളെക്കുറിച്ചു
ആരോടും വിജയം പങ്കിടാൻ
പറ്റാതെ ഞാൻ വീട്ടുതടങ്കലിലിരുന്നു
എങ്ങും മനുഷ്യന്റെ മരണഗന്ധവും
മനുഷ്യനെ വിഴുങ്ങുന്ന വൈറസുകളെ
ഭയന്ന് ഞാൻ വീട്ടുതടങ്കലിലിരുന്നു